ന്യൂദല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്ന കേരളത്തിന്റെ അപേക്ഷ തള്ളണമെന്നും ജലനിരപ്പ് ഉയര്‍ത്താനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മുല്ലപ്പൈരിയാറിലെ ജലനിരപ്പ് അടിയന്തരമായി കുറയ്ക്കണമെന്ന കേരളത്തിന്റെ അപേക്ഷയും അണക്കെട്ടിന് സി.ഐ.എസ്.എഫ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന തമിഴ്നാടിന്റെ അപേക്ഷയും സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ഡി.കെ ജയിന് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: