ഏറ്റൂമാനൂറ്‍ : കഴിഞ്ഞ ദിവസം ഏറ്റൂമാനുരില്‍ നടന്ന സി.പി.എം. ഏറ്റുമാനൂറ്‍ ഏരിയാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തിന് വേണ്ടി സി ഐ റ്റി യു – ഡി വൈ എഫ് ഐ നേതാക്കള്‍ തമ്മില്‍ ശീതസമരം നടന്നു. വിരലിലെണ്ണാവുന്ന അണികളുമായി നടന്ന സമ്മേളനത്തിലും ഏരിയാ സെക്രട്ടറി സ്ഥാനത്തിന് വേണ്ടി നടന്ന തുറന്ന യുദ്ധം അണികളെ ആശയകുഴപ്പത്തിലാക്കി. സി.ഐ.ടി.യു. നേതാവായ കെ.എന്‍. വേണുഗോപാലും ഡി വൈ എഫ് ഐ യുടെ യുവ നേതാവും തമ്മിലാണ് സെക്രട്ടറി സ്ഥാനത്തിന് വേണ്ടി ശീതസമരം നടത്തിയത്. പാര്‍ട്ടിയിലെ നിലവിലുള്ള സെക്രട്ടറി രവിയുടെ പ്രവര്‍ത്തന വൈകല്യമൂലം ഇയ്യാളെ മാറ്റാന്‍ പാര്‍ട്ടി തീരുമാനമെടുത്തതാണ് സ്ഥനലബ്ദിയ്ക്കുവേണ്ടിയുള്ള സമര മുഖത്തേയ്ക്ക് ഡി വൈ എഫ് ഐ – സി ഐ റ്റി യു നേതാക്കളെ കൊണ്ടെത്തിച്ചത്. വി എസ് പക്ഷത്തെക്കുള്ള രവിയുടെ കൂടുതല്‍ കൂറാണ് ഇയ്യാളുടെ ഉള്ള സ്ഥാനം നഷ്ടപ്പെടാന്‍ കാരണമെന്നാണ് അറിയുന്നത്. ൨൪ വര്‍ഷം ഏരിയാ സെക്രട്ടറിയായിരുന്നു കെ.എന്‍. രവി. സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി വേണുഗോപാലനെയാണ് നിലവില്‍ ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വ്യാപാരി വ്യവസായി സമിതിയുടെ നേതാവിനും ഏരിയാ സെക്രട്ടറി സ്ഥാനത്തേയ്ക്ക നോട്ടമുണ്ടായിരുന്നു. എന്നാല്‍ ഡി വൈ എഫ് ഐ നേതാവ് ഇത് മുന്‍ കൂട്ടി കണ്ട് വെട്ടിനിരത്തി. കൈയ്യില്‍ പത്ത് പുത്തനമുള്ള ഇദ്ദേഹത്തിന് അനുകൂലമായ സമീപനമാണ് ൂരിപക്ഷം ഏരിയാ കമ്മിറ്റിയംഗങ്ങള്‍ക്കും ഉണ്ടായിരുന്നത്. ഇയ്യാള്‍ക്ക് സ്ഥാനം ഉറക്കുമെന്ന ഘട്ടത്തിലാണ് ഡി വൈ എഫ് ഐ നേതാവിണ്റ്റെ വക വെട്ടി നിരത്തല്‍ ഉണ്ടായത്. കൂടാതെ ഡി.വൈ.എഫ്.ഐ. ജില്ലാ നേതാവ് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് ആവശ്യമായ പിന്തുണയ്ക്കുള്ള ശ്രമങ്ങളും പിന്നാമ്പുറത്ത് ആരംിച്ചതൊടെ പ്രദേശിക നേതാക്കള്‍ക്കിടയില്‍ അതൃപ്തി പരസ്യമായി പുറത്തു വന്നു. ഇതൊടെ ഏരിയാ സമ്മേളനം ആളൊഴിഞ്ഞ മാര്‍ക്കറ്റ് പൊലെയായി. ഡി വൈ എഫ് ഐ നേതാവിനെ പിന്തുണച്ച് ജില്ലാ കമ്മറ്റിയുടെ നിലപാടിനെതിരെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ പരസ്യമായി പ്രതികരിക്കുന്ന അവസ്ഥവരെയെത്തി കാര്യങ്ങള്‍. ഇതോടെ ഏരിയാകമ്മിറ്റിയംഗങ്ങള്ക്കിടയില് മൂന്നു ചേരി രൂപപ്പെടുകയുംചെയ്തു. അതു കൊണ്ട് തന്നെ ഏരിയാ കമ്മറ്റിയുടെ സമ്മേളനത്തില്‍ നിന്ന്് പാര്‍ട്ടി അണികള്‍ പോലും വിട്ടു നിന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: