ന്യൂദല്‍ഹി: തെലുങ്കാന പ്രശ്നത്തില്‍ ദീപാവലിക്ക് ശേഷം തീരുമാനമുണ്ടാകുമെന്ന് കേന്ദ്രം നിലപാടെടുത്തിരിക്കുന്ന സാഹചര്യത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ദേശീയ വികസന സമിതി സമ്മേളനത്തില്‍ പങ്കെടുക്കാനായി ദല്‍ഹിയിലെത്തിയതായിരുന്നു റെഡ്ഡി.
തെലുങ്കാന പ്രതിസന്ധി കേന്ദ്രത്തിന്റെ സഹായത്തോടു കൂടി ഉടന്‍ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും, ഇതോടൊപ്പം പോളാവാരം പദ്ധതിയിലെ അനിശ്ചിതാവസ്ഥയും പരിഹരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രത്യേക സംസ്ഥാന രൂപീകരണം എന്ന ആവശ്യവുമായാണ് ആന്ധ്രയിലെ തെലുങ്കാന മേഖലയില്‍ നിന്നുള്ളവര്‍ സമരം നടത്തുന്നത്.
ഇതോടൊപ്പം ആന്ധ്രയിലെ നാഗാര്‍ജുന സാഗറിലുള്ള കോണ്‍ഗ്രസ് മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ തെലുങ്കാന അനുകൂല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു ഇവര്‍ പ്രകടനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: