അലഹാബാദ്: മായാവതിക്ക് കനത്ത തിരിച്ചടി നല്കി കൊണ്ട് മൂന്നുഗ്രാമങ്ങളിലെ ഏറ്റെടുക്കല്‍ നടപടികള്‍ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. നോയിഡ, ഗ്രേറ്റര്‍ നോയിഡ, നോയിഡ എക്സ്റ്റന്‍ഷന്‍ എന്നീ മേഖലകളിലാണ് ഈ ഗ്രാമങ്ങള്‍.
ഗൗതം ബുദ്ധ നഗറിലെ ഗ്രാമത്തിലെ ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. ജസ്റ്റിസ് അശോക് ഭൂഷനും സു കാനും വി.കെ. ശുക്ലയും ഉള്‍പ്പെട്ട മൂന്നംഗ പ്രത്യേക ബെഞ്ചിന്റേതാണ് ഈ നടപടി. 491 കര്‍ഷകര്‍ നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഈ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഇവരുടെ 3000 ഹെക്ടര്‍ ഭൂമിയായിരുന്നു ഏറ്റെടുത്തത്.
മേഖലയില്‍ യാതൊരുവിധത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നും ഉത്തരവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: