വാഷിങ്ടണ്‍: ഭീകരാക്രമണങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്ക്ക് അമേരിക്ക മുന്നറിയിപ്പ് നല്കി. സര്‍ക്കാരും മാധ്യമങ്ങളും നല്കുന്ന സൂചനയനുസരിച്ച് ഇന്ത്യയില്‍ ഭീകരര്‍ ആക്രമണത്തിന് ലക്ഷ്യമിടുന്നതിനാല്‍ ഏറെ കരുതിയിരിക്കണമെന്നുമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് പുറപ്പെടുവിച്ച പ്രസ്താവനയിലുള്ളത്.
ഇന്ത്യയില്‍ പോവുകയാണെങ്കില്‍ സാഹചര്യങ്ങള്‍ കൃതമായി വിലയിരുത്തണമെന്നും മാധ്യമവാര്‍ത്തകള്‍ ശ്രദ്ധിക്കണമെന്നും പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും മുന്നറിയിപ്പിലുണ്ട്. മാര്‍ക്കറ്റ്, ട്രെയിന്‍, ബസ്, ആരാധനാലയങ്ങള്‍, ഹോട്ടല്‍, റസ്റ്റാറന്റുകള്‍ എന്നിവയില്‍ ആക്രമണസാദ്ധ്യത കൂടുതലാണെന്നും വിലയിരുത്തുന്നു.
അടുത്തവര്‍ഷം ജനുവരി 20 വരെ ജാഗ്രതാ നിര്‍ദ്ദേശം നിലനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: