ചങ്ങനാശേരി: ഹൈന്ദവാചാര്യന്മാര്ക്കു നേരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് പുതുമന തന്ത്രവിദ്യാലയം ആവശ്യപ്പെട്ടു. ക്ഷേത്രപൂജാരികള്‍ ഹൈന്ദവമതത്തിണ്റ്റെ ആചാര്യന്മാരാണ്. ഹിന്ദുമതത്തിന് തന്നെ ഭീകരസംഘടനകളുടെ ഭീഷണി നേരിടുന്ന കാലഘട്ടത്തില്‍ ഹിന്ദുസമൂഹത്തിണ്റ്റെ പരമോന്നത സ്ഥാപനമായ ദേവസ്വം ബോര്‍ഡില്‍ നിന്നും ഹൈന്ദവാചാരങ്ങള്‍ക്കെതിരായ ഓര്‍ഡറുകളും മതാചാര്യന്മാരായ പൂജാരികളുടെ നേരെയുള്ള കടന്നുകയറ്റവുമാണ് നടക്കുന്നത്. ക്ഷേത്രപൂജാരിമാര് ദക്ഷിണ വാങ്ങുന്നതിന് എതിര്‍ക്കുകയും അവര്‍ക്ക് നല്‍കിവരുന്ന സേവനവ്യവസ്ഥയുടെ ആനുകൂല്യങ്ങള്‍ പദവിക്കനുസൃതമായി വര്‍ദ്ധിപ്പിക്കുകയോ ചെയ്യാതെ മനുഷ്യത്വരഹിതമായ നിലപാട് സ്വീകരിച്ച തിരുവിതാംകൂറ് ദേവസ്വം കമ്മീഷണര്‍ നടപടിയില്‍ നിന്ന് പിന്തിരിഞ്ഞ് ഹൈന്ദവാചാര്യന്മാര്ക്ക് വേണ്ട വേതന വ്യവസ്ഥകള്‍ അനുവദിച്ചുകൊടുത്ത് ഈ പ്രക്രിയയ്ക്ക് വരുന്നവരെ ക്ഷേത്രപൂജാരംഗത്ത് നിലനിര്‍ത്തുവാന്‍ വേണ്ട പ്രോത്സാഹനം കൊടുക്കുകയാണ് വേണ്ടത്. വേദാധിഷ്ഠിതവും വൈദിക താന്ത്രികക്രിയാ പദ്ധതിയനുസരിച്ചും കര്മ്മത്തിണ്റ്റെ ആദ്യാവസാന വേളകളില്‍ ആചാര്യദക്ഷിണ എന്ന പാരമ്പര്യ മഹത്കര്‍മ്മം നിരോധിക്കുവാനുള്ള ദേവസ്വം ബോര്‍ഡ് നടപടി ഹിന്ദുത്വവിരുദ്ധമാകയാല് ഭക്തജനങ്ങള്‍ ഈ നടപടിയെ തളളിക്കളയണമെന്ന് തന്ത്രവിദ്യാലയം പ്രധാനാദ്ധ്യക്ഷന്‍ പി.എം.ഈശ്വരന് നമ്പൂതിരി ആവശ്യപ്പെട്ടു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: