ടെഹ്റാന്: ഇറാനില്‍ കലാകാരന്മാര്ക്കുള്ള നിയന്ത്രണങ്ങള്‍ പ്രതിപാദിക്കുന്ന സിനമയില്‍ അഭിനയിച്ച നടി മര്ബീ വഹാമെഹറിന് 90 ചൂരല്‍ പ്രഹരവും ഒരു കൊല്ലം തടവും ശിക്ഷയും വിധിച്ചു. ഓസ്ട്രേലിയന്‍ സഹകരണത്തോടെ നിര്‍മ്മിച്ച സിനിമ അധികാരികള്‍ വിലക്കുകള്‍ കല്പിച്ചതും നടിയുടെ കഥ പറയുന്നതുമാണ്.
ഇറാനില്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിരോധിക്കപ്പെട്ടു. എന്നാല്‍ അനധികൃതമായി സിനിമയുടെ കസെറ്റുകള്‍ ഇറാനില്‍ എത്തിയിട്ടുള്ളതായി ദ ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: