കറുകച്ചാല്‍: കേരള സര്‍ക്കാര്‍ വൈദ്യുതി മേഖലയുടെ ഉല്പാദന, പ്രസരണവിതരണരംഗത്തിണ്റ്റെ ഭാഗമായി എല്ലാ ഉപഭോക്താക്കള്‍ക്കും ഉയര്‍ന്നനിലവാരമുള്ള സേവനം നല്‍കുന്നതിനായി കറുകച്ചാലില്‍ നിര്‍മ്മിച്ച 33 കെ.വി സബ് സ്റ്റേഷണ്റ്റെ ഉദ്ഘാടനം ഒക്ടോബര്‍ 1-ന് വൈകുന്നേരം 4-ന് ഊര്‍ജ്ജവകുപ്പുമന്ത്രി ആര്യാടന് മുഹമ്മദ് നിര്‍വ്വഹിക്കും. ചമ്പക്കര ശ്രീരംഗം സി.വി.എന്‍ കളരി മൊതാനത്തു നടക്കുന്ന സമ്മേളനത്തില്‍ ആണ്റ്റോ ആണ്റ്റണി എം.പി ഉദ്ഘാടനം ചെയ്യും. ഡോ.എന്‍. ജയരാജ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ചീഫ് എഞ്ചിനീയര്‍ ട്രാന്സ്മിഷന് സൗത്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. മുന്‍മന്ത്രി കെ.നാരായണകുറുപ്പ്, വൈദ്യുതി ബോര്‍ഡ് മെമ്പര്‍ അഡ്വ.ബി. ബാബു പ്രസാദ്, ജില്ലാ പഞ്ചായത്തു പ്രസിഡണ്റ്റ് രാധാ.വി.നായര്‍ ജില്ലാ കലക്ടര്‍ മിനി ആണ്റ്റണി, വാഴൂറ്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് എല്‍സമ്മ സജി, കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡണ്റ്റ് സുലോചന മധു, ജില്ലാ പഞ്ചായത്തു മെമ്പര്‍ ഉഷാ വിജയന്, ബ്ളോക്ക് പഞ്ചായത്തു മെമ്പര്‍ അമ്പിളി എന്‍.കുറുപ്പ്, കറുകച്ചാല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്റ്റ് എസ്. പ്രഭാകരകുറുപ്പ്, ബ്ളോക്ക് കോണ്‍ഗ്രസ് കമ്മററി പ്രസിഡണ്റ്റ് അഡ്വ. ആര്.പ്രസാദ്, സി.പി.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.എം. ശശിധരന്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്റ്റ് രാജന് മേടക്കല്‍, കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി കെ.വി. പത്മനാഭന്നായര്, സി.പി.ഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ജോസ് ചമ്പക്കര, ആര്.എസ്.പി (ബി) ജില്ലാ സെക്രട്ടറി സലിംമോടയില്. ആര്.എസ്.പി ജില്ലാ കമ്മറ്റി മെമ്പര്‍ അഡ്വ. കെ.സി. അജിത്കുമാര്‍, കറുകച്ചാല്‍ മര്‍ച്ചണ്റ്റ് അസോസിയേഷന് പ്രസിഡണ്റ്റ് ഇ.സി.ചെറിയാന്, ചമ്പക്കര സഹകരണബാങ്ക് പ്രസിഡണ്റ്റ് ജോസഫ്.ജെ.കൊണ്ടോടി, ചമ്പക്കര സി.വി.എന്‍ കളരിചികിത്സാകേന്ദ്രം എം.ഡി ഡോ. ജി.ശ്രീധരകുറുപ്പ് എന്നിവര്‍ ആശംസാപ്രസംഗം നടത്തും. വൈദ്യുതിബോര്‍ഡ് ചെയര്മാന് റ്റി.എം. മനോഹരന് സ്വാഗതവും ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി. ബ്രിജ്ലാല് കൃതജ്ഞതയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: