(1)
“അനിതേ!” ഇടറുമെന് വിളിയാലുണരില്ലെ-
ന്നറിയാം; പ്രാണന് പൊയ്പ്പോയ്; വിളി ഞാനാവര്‍ത്തിപ്പൂ-
മനസ്സിലുണ്ടാവാതെ വയ്യല്ലോ മഹാപ്രാണന്‍
ജനത്തി, നവരില്ലേ ശതകോടി യിന്ത്യക്കാര്‍.
ഇല്ല, കോടികളില്ല, വിഴുങ്ങീ ഇസ്ലാമിന്റെ
ദല്ലാളര്‍; ആവാഹിച്ച നാം തിരിച്ചോടിച്ചില്ല!
പറയാന്‍ ഭയമെന്നോ നമുക്കാ സത്യം? വാര്‍ത്ത
ഒരു ജില്ലയില്‍ മാത്രം ഒറ്റക്കോളത്തില്ത്തങ്ങി!
(2)
‘അനിതേ!’ ഇതേ നാമമാണെന്റെ ദൗ ഹിത്രിക്കും
അധികം പിതാക്കള്‍ തന്നരുമപ്പെണ്‍ മക്കള്‍ക്കും
അവര്ക്കൊക്കെയു മിതേപൊട്ട്, ഇതേ സിന്ദൂരവും
അളകാവലി, കുട, പുസ്തകം പേറും സഞ്ചി
പുഞ്ചിരിത്തെളി നാളമവര്ക്കുള്ളതു മാത്രം.
നിന്മുഖത്തെന്നേക്കുമായ് കെട്ടുപോയെന്നോ കുഞ്ഞേ!
വീടെത്തുമവരന്തി, യ്ക്കനിതേ, നീ മാത്രം നിന്
കൂടുവിട്ടെന്നോ വണ്ടി എന്നേക്കും വൈകിക്കയാല്!
(3)
അനിയന്നൊപ്പം വഴിയ്ക്കമ്മയും, വേറെ വഴി-
ക്കതിസംഭ്രമോ ദ്വിഗ്നര് അച്ഛനും മുത്തച്ഛനും
മൂ വുലകൊക്കെ ച്ചുടും സ്ഫോടനത്തിനേ പറ്റൂ
മൂടുവാന്‍ അവരുടെ നെഞ്ചകത്തുടിപ്പുകള്.
വയനാട്ടിലെ സുഹൃല്ക്കവിതന് വിറപൂണ്ട
വചനം വായിച്ചു ഞാന്‍ വാസ്തവമറിഞ്ഞുപോയ്.
“ലൗ ജിഹാദ്” നക്കിക്കൊന്ന കഥ- വിദ്വേഷക്കാട്ടില്
പ്രാണനെക്കുരുക്കിട്ട് പിഞ്ചുടല്‍ തള്ളും കഥ!
(4)
നിര്ദ്ദോഷമൊരു ജഡം താങ്ങിയച്ഛനും മോനും
നീതിതന്‍ വഴിത്തിരിവേറി നിശ്ശബ്ദം നില്‍ക്കെ
വനത്തെ ബ്ഭരിക്കുന്ന വന്മരക്കൊമ്പത്തെങ്ങോ
സ്വരക്ഷ കണ്ടെത്തിയ കഴുകന് ചിരിക്കുന്നോ!
പുത്രി, പൗത്രി, ദൗഹിത്രി, ഇല്ലാത്തോരല്ലിങ്ങാരും
ചുറ്റിനും കൂടീ ഞങ്ങള്‍;- ശപഥം മറ്റൊന്നല്ലഃ-
“ദോഷത്തെ ദുഷിപ്പിക്കാന്‍ സായുധരാവും, സ്വന്തം
ദേശത്തെ വഞ്ചിപ്പോര്തന് തല യീ മണ്ണില്‍ വീഴ്ത്തും.”
(5)
പാര്‍ട്ടിയാപ്പീസില്‍ കണ്ട സഖനോടാരാഞ്ഞപ്പോള്
കിട്ടി യുത്തരം: വര്‍ഗസമര മാവില്ലല്ലോ
നിര്‍മമം തിരിഞ്ഞിരുഞ്ഞാ നവ ഭീഷ്മന്‍ ചൊല്ലി:
“സമ്മതിക്കുന്നൂ പാര്‍ട്ടി വഴികള്‍ നിഗൂഢങ്ങള്‍”.
‘ഭാരത്മാതാ’വെന്നോതും പണ്ഡിറ്റിന്റെ
ഭാണ്ഡത്തില്‍ തിരഞ്ഞപ്പോള്‍ കണ്ടതും അതേരേഖ:
“കുരു ധര്മത്തിന് ഗതി വിചിത്രം, അജ്ഞാതവും”
നുകര്‍ന്നോട്ടെ യിക്കൂട്ടര് ശത്രുസത്രത്തിന് സുഖം!
(6)
പിന്തിരിയില്ല, കുതിച്ചേറുമി ജ്ജനം കാണ്മൂ
ചെന്തീയായി ഹിമവാന്റെ നരച്ച തലമുടി
കറുക്കുന്നുവോ പിന്നെ ക്കാളിന്ദിയൊഴുക്കിനാല്!
പരംപുരുഷന് താനോ കാലരൂപനായ് നില്പൂ
ദംഷ്ട്രയില്‍ ചതഞ്ഞരയുന്ന സമ്രാട്ടുക്കളെ
തീര്ത്തിറങ്ങുവോന്, മുന്നം പരീക്ഷിത്തിനെപ്പോലെ
ചക്രത്താല്‍ തഴുകുന്നു, ജീവിപ്പിക്കുന്നൂ ക്ഷണം,
ചത്തെന്നു കരുതിയ നമ്മുടെ സ്വപ്നത്തിനെ!
പി.നാരായണക്കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: