ന്യൂദല്‍ഹി: പെട്രോള്‍ വില വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. ലിറ്ററിന് മൂന്ന് രൂപ കൂട്ടിയേക്കും. വില നിര്‍ണയ സമിതിയും കേന്ദ്രമന്ത്രിസഭ ഉപസമിതിയും ഇന്ന് യോഗംചേരും. ലിറ്ററിന് 2 രൂപ 61 പൈസ നഷ്ടത്തിലാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍ വില്‍ക്കുന്നത്.
ഐ.ഒ.സി., ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ എണ്ണക്കമ്പനികള്‍ക്ക് ഈ സാമ്പത്തികവര്‍ഷം 2,450 കോടി രൂപ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും രൂപയുടെ മൂല്യം കുറയുന്നതും വിലവര്‍ധനയ്ക്കു കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. പെട്രോള്‍ ലിറ്ററിന് 3.40 രൂപ വരെ നഷ്ടമുണ്ടാകുന്നുവെന്നാണ് എണ്ണക്കമ്പനികളുടെ വാദം.
ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ കിലോലിറ്ററിനു 1,250 വരെ ഉയര്‍ത്താനാണു കമ്പനികള്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: