കൊച്ചി : കോലഞ്ചേരി പള്ളിയുടെ അവകാശ തര്‍ക്കം പരിഹരിക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന് ഇരുവിഭാഗവുമായി ചര്‍ച്ച തുടങ്ങി. എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച നടക്കുന്നത്.
തര്‍ക്കത്തിനിടെ യാക്കോബായ വിഭാഗം കുരിശുപള്ളിയില്‍ വീണ്ടും കുര്‍ബാന നടത്തി. ശ്രേഷ്ഠ കാതോലിക്കാ ബാവയും വൈദികരും കുര്‍ബാനയില്‍ പങ്കെടുത്തു. ഇതില്‍ അമ്പതോളം വിശ്വാസികള്‍ക്കെതിരെ പോലീസ് കേസെടുത്തു. രാവിലെ ആറു മണിയോടെ പള്ളിക്കു സമീപമുള്ള കുരിശടിയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തു കയറിയാണു കുര്‍ബാന സമര്‍പ്പിച്ചത്.
കുര്‍ബാനയില്‍ പങ്കെടുത്ത പരിശുദ്ധ തോമസ് പ്രഥമന്‍ കാത്തോലിക്ക ബാവയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ കുരിശടിക്കു പുറത്തായിരുന്നു കഴിഞ്ഞ മൂന്നു ദിവസങ്ങളായി കാത്തോലിക്ക സഭാ വിശ്വാസികള്‍ അഖണ്ഡ പ്രാര്‍ഥന യജ്ഞം നടത്തിയിരുന്നത്. യജ്ഞം ഇപ്പോഴും തുടരുകയാണ്.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് യാക്കോബായ സഭ സൂനഹദോസ് ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: