തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് തോക്ക് കണ്ടെത്തി. ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വന്ന ഒരു ഭക്തന്റെ കാറില്‍ നിന്നാണ് ഇരട്ടക്കുഴല്‍ തോക്ക് കണ്ടെത്തിയത്.
തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. പെരിങ്ങമല സ്വദേശിയും സിനിമ നിര്‍മാതാവുമായ പ്രസാദ് പണിക്കരുടെതാണു കാര്‍. ഇയാളുടെ സുരക്ഷ ജീവനക്കാരന്റേതാണ് തോക്ക്. തോക്കിന് ലൈസന്‍സ് ഉണ്ടെന്ന് അന്വേഷണത്തില്‍ നിന്നും മനസിലായതായി പോലീസ് അറിയിച്ചു.
ഇരട്ടക്കുഴല്‍ തോക്ക് പോലീസിന്റെ ക്യാമറയിലാണ് ആദ്യം പതിഞ്ഞത്. അമ്പലത്തില്‍ ദര്‍ശനത്തിന് എത്തിയതായിരുന്നു പ്രസാദ് പണിക്കര്‍. അമൂല്യ സ്വത്ത് ശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രവും പരിസരവും അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: