കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി അയച്ചതിന്റെ പേരില്‍ പി.സി.ജോര്‍ജ്ജിനെ ഒറ്റപ്പെടുത്തുന്നു എന്ന വാദം ശരിയല്ലെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്നതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ കൊച്ചിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പരസ്യമായി നിലപാട് പറയുന്നത് ശരിയല്ല.
ജോര്‍ജ്ജിനെ ഒറ്റപ്പെടുത്തുകയാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുന്നില്ല എന്ന് പറയുന്നതിന് ഒറ്റപ്പെടുത്തുക എന്നാണോ അര്‍ത്ഥമെന്നും ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: