ഡീസലിന് പകരം പ്രകൃതിവാതകം (എല്‍എന്‍ജി) ഇന്ധനമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. പ്രകൃതിവാതകം ഇന്ധനമാക്കുക വഴി ചെലവ് കുറക്കുകയും മലിനീകരണം തടയുകയുമാണ് അധികൃതര്‍ ലക്ഷ്യംവെക്കുന്നത്. ട്രെയിന്‍ എന്‍ജിനിലും ഫാക്ടറികളിലും വര്‍ക്ക്ഷോപ്പുകളിലും എല്‍എന്‍ജി ഉപയോഗപ്പെടുത്തുന്നതിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി റെയില്‍വെ ധാരണാപത്രം ഒപ്പുവെച്ചു.
ഘട്ടംഘട്ടമായിട്ടായിരിക്കും എല്‍എന്‍ജി ഉപയോഗം വ്യാപിപ്പിക്കുകയെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. തുടക്കത്തില്‍ ഫാക്ടറികളിലും പിന്നീട് ലോക്കോമോട്ടീവുകളിലും ഉപയോഗം വ്യാപകമാക്കും. ട്രെയിന്‍ എന്‍ജിനുകളില്‍ ഹൈസ്പീഡ് ഡീസലും വര്‍ക്ക്ഷോപ്പുകളിലും ഫാക്ടറികളിലും ഫര്‍ണസ് ഒായിലുമാണ് നിലവില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ട്രെയിനുകള്‍ക്ക് പ്രതിവര്‍ഷം 250 കോടി ലിറ്റര്‍ ഹൈസ്പീഡ് ഡീസല്‍ വേണ്ടിവരുന്നുണ്ട്. ഇതിന് ഏകദേശം 10,000 കോടി രൂപ ചെലവുവരുന്നുണ്ട്. 10,000 കോടി രൂപയില്‍ പത്ത് ശതമാനമെങ്കിലും കുറക്കാനായാല്‍ പ്രതിവര്‍ഷം 1,000 കോടി രൂപയുടെ ലാഭമാണ് ഇന്ത്യന്‍ റെയില്‍വേക്ക് ലഭ്യമാകുന്നത്. പ്രകൃതിവാതക ഉപയോഗം വ്യാപകമാകുന്നതോടെ ഇതിന് സാധിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
എല്‍എന്‍ജിക്ക് പുറമെ ജൈവ ഡീസല്‍ ഉപയോഗിക്കാനും റെയില്‍വെ പദ്ധതിയിടുന്നുണ്ട്. ഇതിനായി രണ്ട് ബയോ ഡീസല്‍ പ്ലാന്റുകള്‍ സ്ഥാപിക്കുകയാണ് റെയില്‍വെ. പ്രതിദിനം 30 ടണ്ണാണ് ഉല്പാദനശേഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: