ന്യൂദല്‍ഹി: മിഗ്-21 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ഉപേഷിക്കുന്നു. ഘട്ടം ഘട്ടമായാണ് മാഗ്-21 വിമാനങ്ങളെ ഒഴിവാക്കുന്നത് 2017 ഓടെ ഇത് പൂര്‍ത്തിയാകുമെന്ന് കേന്ദ്രമന്ത്രി എം.എം പല്ലം രാജു അറിയിച്ചു.
മിഗ് 21ന് പകരമായി എസ്.യു-30 എം.കെ.ഐ വിമാനങ്ങളും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോബാറ്റ് വിമനങ്ങളും ഉപയോഗിക്കുമെന്നും പല്ലം രാജു അറിയിച്ചു. 946 മിഗ്-21 വിമാനങ്ങളാണ് വ്യോമസേനയ്ക്കുണ്ടായിരുന്നത്. ഇതില്‍ 476 എണ്ണം പല അപകടങ്ങളില്‍ സേനയ്ക്ക് നഷ്ടമായി.
മിഗ്-21 അപകരണങ്ങളുടെ കാരണം അതില്‍ ഉപയോഗിച്ചിരിക്കുന്ന പഴയ സാങ്കേതിക വിദ്യയിലെ തകരാറു മൂലമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മിഗ്-21 വിമാനങ്ങളെ ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തതെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: