കാഞ്ഞങ്ങാട്: പട്ടാളത്തില്‍ നിന്നും വിരമിച്ച എറണാകുളം പറവൂരിലെ എടപ്പുറത്ത് വീട്ടില്‍ ഭാസ്കരപ്പണിക്കര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച കാസര്‍കോട് വോര്‍ക്കാടി കൊടല മൊഗറു വില്ലേജിലെ സര്‍വേ നമ്പര്‍ 311/4, 312/4 ല്‍പ്പെട്ട മൂന്നേക്കര്‍ ഭൂമി ഡിസിസി ട്രഷറും കെപിസിസി നിര്‍വാഹക സമിതി അംഗവുമായ പ്രഭാകര ചൗട്ട വ്യാജരേഖയുണ്ടാക്കി കൈക്കലാക്കിയെന്ന് പരാതി. സൈനീക സേവനത്തില്‍ നിന്നും വിരമിച്ച ജവാന്മാര്ക്ക് 1964ലെ കേരള ലാണ്റ്റ് അസൈന്‍മെണ്റ്റ് ആക്ടറിലെ 9(2)) പ്രകാരം ഭാസ്ക്കര പിള്ളക്ക് 1973 മാര്‍ച്ച് ഒന്നിന് അന്നത്തെ കാസര്‍കോട് തഹസില്‍ദാരാണ് ഭൂമി അനുവദിച്ചത്. ഇരുപത് വര്‍ഷം മുമ്പ് ഭാസ്ക്കരപ്പിള്ള മരിച്ചു. എന്നാല്‍ ഈ സ്ഥലം 2009൯ സെപ്തംബര്‍ 26ന് ഭാസ്കരപ്പിള്ളയില് നിന്ന് അമ്പതിനായിരം രൂപ അഡ്വാന്‍സ് നല്കി വിലക്ക് വാങ്ങിയതായി പ്രഭാകര ചൗട്ട വ്യാജരേഖയുണ്ടാക്കി സ്ഥലം കൈവശപ്പെടുത്തുകയായിരുന്നുവത്രെ. 2010 ഫെബ്രുവരി 24ന് 77൦൦൦ രൂപ കൂടി ഭാസ്കരപിള്ളക്ക് നല്കി സ്ഥലം സ്വന്തം പേരിലേക്ക് മാറ്റിയതായി വ്യാജ മുദ്രപത്രം ഉണ്ടാക്കുകയും ചെയ്തു. രണ്ട് ഗഡുക്കളായി പണം നല്‍കിയെന്ന് ബോധ്യപ്പെടുത്താന്‍ രണ്ട് വ്യത്യസ്ത മുദ്രപേപ്പറുകളാണ് കോണ്‍ഗ്രസ് നേതാവ് ഉണ്ടാക്കിയത്. ഇതിന് ശേഷം പ്രസ്തുത സ്ഥലത്ത് ചെങ്കല്ല് ഖനനത്തിനുള്ള അനുമതിക്ക് വേണ്ടി പ്രഭാകര ചൗട്ട അപേക്ഷ നല്‍കുകയും ചെയ്തു. അനുമതി ലഭിച്ചിട്ടില്ലെങ്കിലും ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഒരു വര്‍ഷമായി ഈ സ്ഥലത്ത് ചെങ്കല്ല് ഖനനം നടന്നു വരുന്നു. എറണാകുളം സ്വദേശിയായ ഭാസ്കരപിള്ളയുമായുള്ള ഉടമ്പടികള്‍ നടന്നതൊക്കെ കന്നഡ ഭാഷയില്‍ എഴുതിയ മുദ്രപത്രത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: