Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

തുമ്പയിൽ തെളിഞ്ഞ ആകാശസ്വപ്നം : ലോകത്തിന്റെ നെറുകയിലേക്കുയർന്ന ഭാരതം

ഒരു കൊച്ചു തീരദേശ ഗ്രാമത്തിൽനിന്ന് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സൂര്യനിലേക്കും വളർന്ന ഭാരതീയ ബഹിരാകാശ ഗവേഷണത്തിന്റെ പ്രയാണകഥ

അനഘ ജെ. കളരിയ്‌ക്കൽbyഅനഘ ജെ. കളരിയ്‌ക്കൽ
Nov 21, 2026, 04:44 am IST
inMain Article, Vicharam
Add to Preferred Sources

1963 നവംബർ 21, സമയം സന്ധ്യയ്‌ക്ക് 6.25. തിരുവനന്തപുരത്തെ തുമ്പയെന്ന കൊച്ചു തീരദേശ ഗ്രാമത്തിലെ തെങ്ങിൻതോപ്പുകൾക്കുമീതെ അന്ന് പതിവിലും വലിയൊരു ആകാംക്ഷ തളംകെട്ടിനിന്നിരുന്നു. നിമിഷങ്ങൾക്കകം ആകാശത്തെ കീറിമുറിച്ച് തീയും പുകയും തുപ്പി ‘നൈക്ക്-അപ്പാഷെ’ എന്ന ചെറിയൊരു റോക്കറ്റ് മാനത്തേക്ക് കുതിച്ചുയർന്നു. 208 കിലോമീറ്റർ ഉയരത്തിലെത്തിയ ആ അമേരിക്കൻ നിർമിത സൗണ്ടിങ് റോക്കറ്റ് അന്തരീക്ഷത്തിലേക്ക് സോഡിയം ബാഷ്പം
തുറന്നുവിട്ടപ്പോൾ തിരുവനന്തപുരത്തിന്റെ സന്ധ്യാകാശത്ത് തെളിഞ്ഞ ഓറഞ്ച് വെളിച്ചം വെറുമൊരു രാസപ്രവർത്തനമായിരുന്നില്ല, മറിച്ച് പരിമിതികൾക്കിടയിലും ബഹിരാകാശത്ത് സ്വന്തമായൊരിടം തേടിയ സ്വതന്ത്ര ഭാരതത്തിന്റെ നിശ്ചയദാർഢ്യമായിരുന്നു.
അറുപത്തിമൂന്ന് വർഷങ്ങൾക്കിപ്പുറം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലും ചൊവ്വയുടെ ഭ്രമണപഥത്തിലും സൂര്യന്റെ നിരീക്ഷണമേഖലയിലുമെല്ലാം ഭാരതം കയ്യൊപ്പ് ചാർത്തിക്കഴിഞ്ഞു. ലോകം ആദരവോടെ ഉറ്റുനോക്കുന്ന ഈ ബഹിരാകാശ കുതിപ്പിന്റെ വേരുകൾ ചെന്നെത്തുന്നത് കേരളത്തിന്റെ ഈ കടലോര ഗ്രാമത്തിലാണ്.

സ്വപ്നത്തിന് ചിറകുനൽകിയ
ശാസ്ത്രദർശനം

1957-ൽ സോവിയറ്റ് യൂണിയൻ ‘സ്പുട്നിക്’ വിക്ഷേപിച്ചതോടെ വൻശക്തികൾ തമ്മിൽ ബഹിരാകാശ മത്സരത്തിന് തുടക്കമായി. അന്ന് ദാരിദ്ര്യവും സാമ്പത്തിക വെല്ലുവിളികളും നേരിട്ടിരുന്ന ഭാരതത്തിന് എന്തിനാണ് ബഹിരാകാശ ഗവേഷണമെന്ന് ചോദിച്ചവരുണ്ട്. എന്നാൽ ശാസ്ത്ര ഗവേഷണം സമ്പന്ന രാഷ്‌ട്രങ്ങളുടെ ആഡംബരമല്ലെന്നും കൃഷിക്കും കാലാവസ്ഥാ പ്രവചനത്തിനും വാർത്താവിനിമയത്തിനും ഗ്രാമീണ വിദ്യാഭ്യാസത്തിനും അത് അനിവാര്യമാണെന്നും ഡോ. വിക്രം സാരാഭായി തിരിച്ചറിഞ്ഞു. ആണവോർജ്ജ ഗവേഷണത്തിന്റെ ശില്പിയായ ഡോ. ഹോമി ജഹാംഗീർ ഭാഭയുടെ പിന്തുണകൂടി ലഭിച്ചതോടെ 1962-ൽ ബഹിരാകാശ ഗവേഷണത്തിനായി ‘ഇൻകോസ്പാർ’ രൂപീകൃതമായി.

ശാസ്ത്രവും ആത്മീയതയും
കൈകോർത്തപ്പോൾ

ഉപരിവായുമണ്ഡല പഠനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കാന്തിക ഭൂമധ്യരേഖ കടന്നുപോകുന്നത് തുമ്പയിലൂടെയാണെന്ന കണ്ടെത്തലാണ് കേരളത്തെ ചരിത്രത്തിന്റെ ഭാഗമാക്കിയത്. പക്ഷേ, ജനവാസമുള്ള ആ മത്സ്യബന്ധന ഗ്രാമത്തിൽ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിനായി ഭൂമി കണ്ടെത്തുക എളുപ്പമായിരുന്നില്ല. തുടർന്ന് നടന്നത് ശാസ്ത്രവും ആത്മീയതയും കൈകോർത്ത അപൂർവ്വ ചരിത്രമാണ്.
വിക്രം സാരാഭായിയുടെ അഭ്യർത്ഥന മാനിച്ച് അന്നത്തെ തിരുവനന്തപുരം ലത്തീൻ രൂപതാ മെത്രാൻ ബിഷപ്പ് റവ. ഡോ. പീറ്റർ ബെർണാർഡ് പെരേര വിശ്വാസികളെ കാര്യം ധരിപ്പിച്ചു. ശാസ്ത്രവും ആത്മീയതയും മനുഷ്യനന്മയ്‌ക്കുവേണ്ടിയുള്ള സത്യാന്വേഷണത്തിന്റെ രണ്ടു വഴികളാണെന്ന ബിഷപ്പിന്റെ വാക്കുകൾ ഗ്രാമവാസികൾ ഏറ്റെടുത്തു. രാജ്യത്തിന്റെ ഭാവിക്കായി തുമ്പയിലെ സെന്റ് മേരി മഗ്ദലന പള്ളിയും ബിഷപ്പ് ഹൗസും കിടപ്പാടങ്ങളും അവർ വിട്ടുനൽകി. പ്രാർത്ഥനകൾ മുഴങ്ങിയിരുന്ന ദേവാലയം ശാസ്ത്രജ്ഞരുടെ പരീക്ഷണശാലയായി മാറി. ബിഷപ്പ് ഹൗസ് കാര്യാലയവും, കന്നുകാലിത്തൊഴുത്ത് ഉപകരണങ്ങൾ സൂക്ഷിക്കുന്ന പുരയുമായി. സൈക്കിളിന്റെ പിൻസീറ്റിലും പഴയ ജീപ്പിലും റോക്കറ്റ് ഭാഗങ്ങൾ വിക്ഷേപണത്തറയിലേക്കെത്തിച്ച ആ ലാളിത്യത്തിൽനിന്നാണ് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ പിറവിയെടുത്തത്.

തദ്ദേശീയ കരുത്തിലേക്കുള്ള
വളർച്ച

വിദേശ റോക്കറ്റുകളിൽനിന്ന് സ്വന്തം സാങ്കേതികവിദ്യയിലേക്ക് മാറാൻ ഭാരതത്തിന്
അധികകാലം വേണ്ടിവന്നില്ല. 1967 നവംബർ 20-ന് ഭാരതം തദ്ദേശീയമായി നിർമിച്ച ആദ്യ സൗണ്ടിങ് റോക്കറ്റായ ‘രോഹിണി ആർ.എച്ച്.-75’ തുമ്പയിൽനിന്ന് കുതിച്ചുയർന്നു. തുടർന്ന് 1968 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തുമ്പ വിക്ഷേപണകേന്ദ്രം ഐക്യരാഷ്‌ട്രസഭയ്‌ക്ക് സമർപ്പിച്ചു. 1969 ആഗസ്ത് 15-ന് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) രൂപീകൃതമായതോടെ ഗവേഷണങ്ങൾക്ക് പുതിയ വേഗം കൈവന്നു. സാരാഭായിയുടെ വിയോഗശേഷം തുമ്പയിലെ ഗവേഷണകേന്ദ്രത്തിന് അദ്ദേഹത്തിന്റെ പേരുനൽകി രാജ്യം ആദരിച്ചു.
തുമ്പയിൽ സൗണ്ടിങ് റോക്കറ്റുകളിൽ തുടക്കം കുറിച്ച ഡോ. എ.പി.ജെ. അബ്ദുൾ കലാമാണ് പിന്നീട് ഭാരതത്തിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണവാഹനമായ എസ്.എൽ.വി.-3 പദ്ധതിയുടെ അമരക്കാരനായത്. 1979-ലെ ആദ്യ പരീക്ഷണം പരാജയപ്പെട്ടപ്പോൾ, പഴി ശാസ്ത്രജ്ഞരുടെ മേൽ ചാരാതെ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത അന്നത്തെ ഇസ്രോ അധ്യക്ഷൻ പ്രൊഫ. സതീഷ് ധവാന്റെ നേതൃപാടവം ഭാരതീയ ശാസ്ത്രരംഗത്തെ എക്കാലത്തെയും വലിയ മാതൃകയാണ്. ആ ആത്മവിശ്വാസത്തിന്റെ കരുത്തിൽ 1980 ജൂലൈ 18-ന് ശ്രീഹരിക്കോട്ടയിൽനിന്ന് കുതിച്ചുയർന്ന എസ്.എൽ.വി.-3 ‘രോഹിണി’ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു. സ്വന്തം മണ്ണിൽനിന്ന് സ്വന്തം റോക്കറ്റിൽ ഉപഗ്രഹം വിക്ഷേപിക്കുന്ന ആറാമത്തെ രാജ്യമായി ഭാരതം മാറിയ നിമിഷമായിരുന്നു അത്.

ഉപഗ്രഹ യുഗത്തിലേക്കും
ആകാശദൗത്യങ്ങളിലേക്കും

1975-ൽ സോവിയറ്റ് സഹായത്തോടെ വിക്ഷേപിച്ച ‘ആര്യഭട്ട’യിലൂടെ ഉപഗ്രഹയുഗത്തിന് തുടക്കമിട്ട ഭാരതം, തൊട്ടുപിന്നാലെ ഗ്രാമീണ വിദ്യാഭ്യാസത്തിനായി നടപ്പാക്കിയ ‘സൈറ്റ്’ പദ്ധതിയിലൂടെ സാരാഭായി കണ്ട സ്വപ്നം യാഥാർത്ഥ്യമാക്കി. എൺപതുകളിലെ ‘ഇൻസാറ്റ്’, ‘ഐ.ആർ.എസ്.’ ഉപഗ്രഹ പരമ്പരകളും 1984-ൽ രാകേഷ് ശർമ്മ നടത്തിയ ബഹിരാകാശ യാത്രയും രാജ്യത്തിന് പുത്തൻ ഉണർവ് നൽകി.
തൊണ്ണൂറുകളിൽ വികസിപ്പിച്ച പി.എസ്.എൽ.വി. ഭാരതത്തിന്റെ ഏറ്റവും വിശ്വസ്ത വിക്ഷേപണവാഹനമായി വളർന്നു. 2017-ൽ ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ആഗോള ബഹിരാകാശ വിപണിയിൽ ഭാരതത്തെ മുൻനിരയിലെത്തിച്ചു. വിദേശരാജ്യങ്ങൾ ക്രയോജനിക് സാങ്കേതികവിദ്യ നിഷേധിച്ചപ്പോൾ, വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെ 2014-ൽ തദ്ദേശീയ ക്രയോജനിക് എൻജിൻ വിജയകരമായി പരീക്ഷിച്ച് ജി.എസ്.എൽ.വി.യിലൂടെ ഭാരമേറിയ ഉപഗ്രഹ വിക്ഷേപണങ്ങളിലും രാജ്യം സ്വയംപര്യാപ്തത നേടി.
ചന്ദ്രനും ചൊവ്വയും കടന്ന് സ്വന്തം ബഹിരാകാശ നിലയത്തിലേക്ക്

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഭാരതം നടത്തിയത് സമാനതകളില്ലാത്ത മുന്നേറ്റമാണ്. 2008-ലെ ആദ്യ ചന്ദ്രയാൻ ദൗത്യത്തിലൂടെ ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്തി ലോകത്തെ അമ്പരപ്പിച്ച ഇസ്രോ, 2014-ൽ ആദ്യ ശ്രമത്തിൽത്തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്ന ലോകത്തിലെ ആദ്യ രാജ്യമെന്ന ബഹുമതിയും ‘മംഗൾയാൻ’ വഴി സ്വന്തമാക്കി.
2019-ൽ ചന്ദ്രയാൻ-2 നേരിട്ട തിരിച്ചടിയെ നിശ്ചയദാർഢ്യംകൊണ്ട് മറികടന്ന്, 2023 ആഗസ്ത് 23-ന് ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ തൊട്ടപ്പോൾ ലോകം ഭാരതത്തിന് മുന്നിൽ ആദരവോടെ കൈയടിച്ചു. തുടർന്ന് സൂര്യപഠനത്തിനായുള്ള ‘ആദിത്യ എൽ-1’, എക്സ്-റേ ജ്യോതിശാസ്ത്ര പഠനത്തിനുള്ള ‘എക്സ്പോസാറ്റ്’ എന്നിവയും ലക്ഷ്യം കണ്ടു.
ഇന്ന് മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ‘ഗഗൻയാൻ’ ദൗത്യത്തിന്റെയും സ്വന്തം ബഹിരാകാശ നിലയമായ ‘ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ’യും പടിവാതിൽക്കലാണ് രാജ്യം. ഇതിനു മുന്നോടിയായി ബഹിരാകാശത്തുവെച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സങ്കീർണമായ ഡോക്കിങ് സാങ്കേതികവിദ്യ 2025 തുടക്കത്തിൽ ‘സ്പേഡെക്സ്’ ദൗത്യത്തിലൂടെ വിജയകരമായി പരീക്ഷിച്ച് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറി. നാസയുമായി ചേർന്നുള്ള ‘നിസാർ’ ഭൗമനിരീക്ഷണ ഉപഗ്രഹവും ഗതിനിർണയ ശൃംഖലയായ നാവിക് ശക്തിപ്പെടുത്താൻ ഇക്കഴിഞ്ഞ ഒക്ടോബറിൽ വിക്ഷേപി
ച്ച ‘എൻ.വി.എസ്.-03’ ഉപഗ്രഹവുമെല്ലാം ഈ തുടർമുന്നേറ്റത്തിന്റെ നാഴികക്കല്ലുകളാണ്.

കേരളത്തിന്റെ അഭിമാനമായി
വി.എസ്.എസ്.സി.

ഇന്നും ഭാരതത്തിന്റെ ബഹിരാകാശ കുതിപ്പിന്റെ നട്ടെല്ലായി കേരളമുണ്ട്. വിക്ഷേപണവാഹനങ്ങളുടെ രൂപകൽപ്പന നടക്കുന്ന തുമ്പയിലെ വിക്രം സാരാഭായി സ്പേസ് സെന്ററും റോക്കറ്റ് എൻജിനുകൾക്ക് കരുത്തേകുന്ന വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററും വട്ടിയൂർക്കാവിലെ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റുമെല്ലാം ഓരോ ദൗത്യത്തിലും കേരളത്തിന്റെ കയ്യൊപ്പ് ചാർത്തുന്നു.
തുമ്പയിൽനിന്ന് ഇതുവരെ മൂവായിരത്തിയഞ്ഞൂറിലധികം സൗണ്ടിങ് റോക്കറ്റുകൾ ആകാശം തൊട്ടിട്ടുണ്ട്. അന്ന് റോക്കറ്റ് കൂട്ടിച്ചേർത്ത സെന്റ് മേരി മഗ്ദലന പള്ളി ഇന്ന് ഇസ്രോയുടെ ബഹിരാകാശ മ്യൂസിയമാണ്. സൈക്കിളിൽ റോക്കറ്റ് ചുമന്ന കാലത്തുനിന്ന് ഭാരതീയനെ ബഹിരാകാശത്തേക്ക് അയയ്‌ക്കാൻ തയ്യാറെടുക്കുന്ന ഇന്നത്തെ ഭാരതത്തിലേക്കുള്ള ദൂരം, ഒരു ജനതയുടെയും ശാസ്ത്രലോകത്തിന്റെയും സമർപ്പണത്തിന്റെ നേർസാക്ഷ്യമാണ്.

Tags: ScienceSpaceVSSCThumbaISRO
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിലെ ഗവേഷണ-നവീകരണ പരിതസ്ഥിതി ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി, ബെംഗളൂരുവില്‍ 15,600 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം

India

ബഹിരാകാശത്തും സ്വച്ഛ്‌ ഭാരത്! ഭൂമിയുടെ ഭ്രമണപഥത്തിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ഡെബ്രി ഫ്രീ സ്പേസ് മിഷനുമായി ഇന്ത്യ

India

NVS-03 വിക്ഷേപണം: ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി; ശാസ്ത്രജ്ഞരുടെ നേട്ടം രാജ്യത്തിന് അഭിമാനമെന്ന് മോദി

India

ഐഎസ്ആർഒ യുടെ എൻവിഎസ് – 03 നാവിഗേഷൻ ഉപഗ്രഹ വിക്ഷേപം വിജയം

Keralam

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

പുതിയ വാര്‍ത്തകള്‍

തുമ്പയിൽ തെളിഞ്ഞ ആകാശസ്വപ്നം : ലോകത്തിന്റെ നെറുകയിലേക്കുയർന്ന ഭാരതം

മുഖപ്രസംഗം: സിപിഎം-മുസ്ലിം ലീഗ് ഒത്തുകളി ഭയാനകം

ഗവർണ്ണർ പിന്നെയും കോടതികയറി; പുതിയ ചരിത്രമെഴുതി പി.എസ്. ശ്രീധരൻപിള്ള

മന്നംജയന്തി ആഘോഷം ജനുവരി 1,2 തീയതികളിൽ

സംസ്‌കൃത സർവകലാശാലയിൽ വീണ്ടും പരീക്ഷാവിവാദം; ബിഎ തോറ്റ വിദ്യാർത്ഥിനി എംഎ ജയിച്ചു

തിരുവനന്തപുരം കോർപറേഷൻ : ഇടത് ഭരണസമിതി പുല്ലുവെട്ടി യന്ത്രങ്ങൾ വാങ്ങിയതിലും അഴിമതി

കൊച്ചി സിനഗോഗ് കേസിലെ രാജ്യാന്തര ബന്ധം അന്വേഷണം തുടരുന്നു: എൻഐഎ മേധാവി

ഗീതാദൃഷ്ടി കോൺക്ലേവിനോടനുബന്ധിച്ചുള്ള ഭഗവദ്ഗീത വിതരണത്തിന്റെ ഉദ്ഘാടനം ഐരാപുരം ശ്രീഭദ്ര
ഓഡിറ്റോറിയത്തിൽ ചിന്മയ മിഷനിലെ സ്വാമി ശാരദാനന്ദ സരസ്വതി നിർവഹിക്കുന്നു

ഗീതാദൃഷ്ടി കോൺക്ലേവ് 2026: ഭഗവദ്ഗീതാ വിതരണത്തിന് തുടക്കമായി

ബിജെപി ആലപ്പുഴയിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ യാത്ര പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാർ ദേബ് നയിക്കുന്നു. പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, എം.ടി. രമേശ്, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, എ.എൻ. രാധാകൃഷ്ണൻ, കെ. സോമൻ, എം.വി. ഗോപകുമാർ, പുന്തുറ ശ്രീകുമാർ, എൻ. ഹരി, സന്ദീപ് വാചസ്പതി, അഡ്വ. പി.കെ. ബിനോയ് തുടങ്ങിയവർ മുൻ നിരയിൽ

കോൺഗ്രസും പ്രതിപക്ഷവും രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം: ബിപ്ലബ് കുമാർ ദേബ്

സ്‌കൂൾ ശാസ്‌ത്രോത്സവം: സ്‌ക്രാപ്പിൽ നിന്നൊരു സ്മാർട്ട് ബൈക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.