Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മുഖപ്രസംഗം: സിപിഎം-മുസ്ലിം ലീഗ് ഒത്തുകളി ഭയാനകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2026, 04:21 am IST
inEditorial, Vicharam
Add to Preferred Sources

അരിയിൽ ഷുക്കൂർ വധക്കേസിൽ ഏഴു പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചപ്പോഴും സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെവിട്ടുകൊണ്ടുള്ള വിധി മുസ്ലിം ലീഗ് നേതൃത്വത്തിന് കനത്ത പ്രഹരമാണ്. കേസ് നടത്തിപ്പിൽ ലീഗ് നേതൃത്വം ബോധപൂർവ്വം വീഴ്ച വരുത്തിയതാണ് ഇങ്ങനെയൊരു വിധിയുണ്ടാവാൻ കാരണമെന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗം കരുതുന്നത്. ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം എസ് എഫിന്റെ പ്രവർത്തകനായിരുന്ന ഷുക്കൂറിനെ സിപിഎമ്മുകാർ വിചാരണ ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തി എന്നായിരുന്നു കേസ്. കേസിന്റെ കാര്യത്തിൽ നേതൃത്വം മതിയായ താൽപ്പര്യം കാണിക്കുന്നില്ലെന്ന് ലീഗ് അണികളിൽ നിന്നുതന്നെ വിമർശനം ഉണ്ടായിരുന്നു. സാക്ഷിമൊഴികൾ ഉണ്ടായിരുന്നിട്ടും ജയരാജനും രാജേഷിനുമെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തിയില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ഷുക്കൂറിന്റെ അമ്മ ആത്തിക്ക ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് കേസ് സിബിഐക്ക് വിട്ടത്.
ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസിൽ പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ ഗൂഢാലോചനാകുറ്റം ചുമത്തുന്നതിന് പകരം, കുറ്റകൃത്യം നടക്കുമെന്ന് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്ന വകുപ്പാണ് ചുമത്തിയത്. സംഘർഷ സമയത്ത് ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ജയരാജന്റെയും രാജേഷിന്റെയും നിർദ്ദേശപ്രകാരമാണ് സിപിഎമ്മുകാർ ഷുക്കൂറിനെ വധിച്ചതെന്നായിരുന്നു സിബിഐ കുറ്റപത്രം. ആകെയുള്ള 31 പ്രതികളിൽ 13 പേർക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. ഇതിൽ ആറുപേർക്ക് ലഭിച്ചത് രണ്ടു വർഷത്തെ ശിക്ഷ മാത്രം. ഇവർക്ക് ജാമ്യവും ലഭിച്ചു. ശിക്ഷിക്കപ്പെട്ട എല്ലാവരും തന്നെ സാധാരണ സിപിഎമ്മുകാരാണ്. നേതാക്കൾ രക്ഷപ്പെട്ടു. ഇതാണ് പലരിലും സംശയം സൃഷ്ടിച്ചിട്ടുള്ളത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിൽ കൃത്യമായ വിശദീകരണം നൽകാൻ ലീഗ് നേതൃത്വത്തിന് കഴിയുന്നുമില്ല.
ജയരാജനും രാജേഷിനും എതിരെ മൊഴി നൽകിയ സാക്ഷികൾ കോടതിയിൽ ഹാജരാകാതിരുന്നത് ലീഗ് അണികളെ ഞെട്ടിച്ചിരുന്നു. ലീഗ് നേതൃത്വവും സിപിഎം നേതാക്കളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഇതെന്ന് പറയപ്പെടുന്നു. ജയരാജനെതിരെ രണ്ടു സാക്ഷികളാണുണ്ടായിരുന്നത്. രണ്ടുപേരും കോടതിയിൽ ഹാജരായില്ല. ഇരുവരും ലീഗ് പ്രവർത്തകരാണ്. അവരെ എത്തിക്കാൻ പാർട്ടി നേതൃത്വം ശ്രമിക്കേണ്ടതായിരുന്നു. അങ്ങനെ സംഭവിക്കാത്തതിൽ ദുരൂഹതയുണ്ടെന്നാണ് ഷുക്കൂറിന്റെ അഭിഭാഷകൻ വിധി വന്നതിനുശേഷം പറഞ്ഞത്. പോലീസ് അന്വേഷണത്തിൽ ഒത്തുകളി നടന്നുവെന്നും, ജയരാജനെതിരെ പോലീസ് ഗൂഢാലോചനാ കുറ്റം ചുമത്താതിരിക്കാൻ ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് കരുതുന്നതായും അഭിഭാഷകൻ വെളിപ്പെടുത്തി.
കേസ് അന്വേഷണ സമയത്ത് ഗൂഢാലോചനാ കുറ്റം ചുമത്താൻ ആവശ്യപ്പെട്ടെങ്കിലും പോലീസ് ചെയ്തില്ലെന്നും ഷുക്കൂറിന്റെ അഭിഭാഷകൻ പറയുന്നു. ഇതിനു കാരണം രാഷ്‌ട്രീയ സ്വാധീനമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. തനിക്ക് കിട്ടിയ വിവരപ്രകാരം കേസിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നും, കേസ് മോശമല്ലാത്ത രീതിയിൽ സിബിഐ അന്വേഷിച്ചെങ്കിലും സാക്ഷികൾ കൂറുമാറിയാൽ സിബിഐയ്‌ക്ക് ഒന്നും ചെയ്യാനാകില്ലെന്നും അഭിഭാഷകൻ പറയുന്നു. ഇതോടെ ലീഗ് നേതൃത്വം പൂർണമായും പ്രതിക്കൂട്ടിലായി.
വിധി വന്നപ്പോഴുള്ള ലീഗ് നേതാക്കളുടെ, പ്രത്യേകിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ, പ്രതികരണങ്ങളും സംശയം ജനിപ്പിക്കുന്നതാണ്. വിധി വലിയ തിരിച്ചടിയായിരുന്നിട്ടും, ചിലർ ശിക്ഷിക്കപ്പെട്ടല്ലോ എന്നു പറഞ്ഞ് ലളിതവൽക്കരിക്കുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്തത്. ഇത് അണികളെ കബളിപ്പിക്കാനാണ്. ഐസ്‌ക്രീം കേസിന്റെ കാലത്തു തന്നെ സിപിഎം-ലീഗ് അന്തർധാര ചർച്ചയായതാണ്. ഷുക്കൂറിന്റെ കൊലപാതക കേസിൽ സിപിഎം നേതാക്കളെ രക്ഷപ്പെടുത്താൻ ലീഗ് നേതാക്കൾ ശ്രമിച്ചെന്ന ആരോപണം, ആ പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമാകും. സ്വന്തം അണികളെ വഞ്ചിച്ചും ബലികൊടുത്തും സിപിഎം നേതാക്കളെ രക്ഷിക്കുന്ന ലീഗ് നേതൃത്വം രാഷ്‌ട്രീയമായി വിചാരണ ചെയ്യപ്പെടും എന്നുറപ്പാണ്.

Tags: EDITORIAL#LeagueCPMSecretDeal#DangerToDemocracy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഇന്നത്തെ മുഖപ്രസംഗം: ട്രംപിന്റെ വഴിയടയുന്നു

Election Commission of India Head Quarters, New Delhi
Editorial

നാടകാന്തം നാണംകെട്ട് പ്രതിപക്ഷ മാർച്ച്

Editorial

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

Keralam

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

Keralam

കാതോലിക്ക സഭയുടെ മുഖപത്രത്തിന്റെ നിശിത വിമര്‍ശനം; വഖഫെന്ന കംഗാരു കോടതിയുടെ കാവല്‍ക്കാര്‍ ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ട

പുതിയ വാര്‍ത്തകള്‍

മുഖപ്രസംഗം: സിപിഎം-മുസ്ലിം ലീഗ് ഒത്തുകളി ഭയാനകം

ഗവർണ്ണർ പിന്നെയും കോടതികയറി; പുതിയ ചരിത്രമെഴുതി പി.എസ്. ശ്രീധരൻപിള്ള

മന്നംജയന്തി ആഘോഷം ജനുവരി 1,2 തീയതികളിൽ

സംസ്‌കൃത സർവകലാശാലയിൽ വീണ്ടും പരീക്ഷാവിവാദം; ബിഎ തോറ്റ വിദ്യാർത്ഥിനി എംഎ ജയിച്ചു

തിരുവനന്തപുരം കോർപറേഷൻ : ഇടത് ഭരണസമിതി പുല്ലുവെട്ടി യന്ത്രങ്ങൾ വാങ്ങിയതിലും അഴിമതി

കൊച്ചി സിനഗോഗ് കേസിലെ രാജ്യാന്തര ബന്ധം അന്വേഷണം തുടരുന്നു: എൻഐഎ മേധാവി

ഗീതാദൃഷ്ടി കോൺക്ലേവിനോടനുബന്ധിച്ചുള്ള ഭഗവദ്ഗീത വിതരണത്തിന്റെ ഉദ്ഘാടനം ഐരാപുരം ശ്രീഭദ്ര
ഓഡിറ്റോറിയത്തിൽ ചിന്മയ മിഷനിലെ സ്വാമി ശാരദാനന്ദ സരസ്വതി നിർവഹിക്കുന്നു

ഗീതാദൃഷ്ടി കോൺക്ലേവ് 2026: ഭഗവദ്ഗീതാ വിതരണത്തിന് തുടക്കമായി

ബിജെപി ആലപ്പുഴയിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ യാത്ര പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാർ ദേബ് നയിക്കുന്നു. പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, എം.ടി. രമേശ്, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, എ.എൻ. രാധാകൃഷ്ണൻ, കെ. സോമൻ, എം.വി. ഗോപകുമാർ, പുന്തുറ ശ്രീകുമാർ, എൻ. ഹരി, സന്ദീപ് വാചസ്പതി, അഡ്വ. പി.കെ. ബിനോയ് തുടങ്ങിയവർ മുൻ നിരയിൽ

കോൺഗ്രസും പ്രതിപക്ഷവും രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം: ബിപ്ലബ് കുമാർ ദേബ്

സ്‌കൂൾ ശാസ്‌ത്രോത്സവം: സ്‌ക്രാപ്പിൽ നിന്നൊരു സ്മാർട്ട് ബൈക്ക്

ഗുരുവായൂർ കേശവൻ അനുസ്മരണ ദിനത്തിൽ ശ്രീവത്സം അതിഥിമന്ദിരത്തിലെ കേശവന്റെ
പ്രതിമയ്ക്ക് മുന്നിലെത്തി കൊമ്പൻ ഇന്ദ്രസെൻ ഇളമുറക്കാരുടെ പ്രണാമം അർപ്പിക്കുന്നു
- ജീമോൻ.കെ.പോൾ

ഗുരുവായൂർ ഏകാദശി ഇന്ന്, ഗജരാജൻ ഗുരുവായൂർ കേശവന്റെ ദീപ്തസ്മരണയ്‌ക്ക് പ്രണാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.