Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

ആഴത്തിലുള്ള മണല്‍വാരല്‍ ലവണാംശം കൂട്ടും, കക്കാ പ്രജനനത്തിനും നെൽകൃഷിക്കും ദോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2026, 12:43 pm IST
inKottayam, Agriculture
Add to Preferred Sources

കോട്ടയം: തണ്ണീര്‍മുക്കം ബണ്ടിന്റെ വടക്കു ഭാഗത്ത് മണല്‍വാരുന്നത് വേമ്പനാട്ടുകാലിലെ കക്കാ സമ്പത്തിന് വലിയ നാശമുണ്ടാക്കുമെന്ന് കുട്ടനാട് അന്തര്‍ ദേശീയ കായല്‍കൃഷി ഗവേഷണ-പരിശീലന കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 40,000 ടണ്‍ വരെ കക്ക ഉത്പാദനമുണ്ടായിരുന്നത് ഇപ്പോള്‍ 25,000 ടണ്‍ ആയി കുറഞ്ഞു. കക്ക വാരി ഉപജീവനം നടത്തുന്ന തൊഴിലാളികളുടെ എണ്ണം 20,000-ല്‍നിന്ന് 6800-ലേക്ക് ചുരുങ്ങി. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കക്കയുടെ 70 ശതമാനം ലഭിക്കുന്ന വേമ്പനാട്ടുകായലിനാണ് ഈ സ്ഥിതിയെന്നത് ആശങ്കക്കിടയാക്കുന്നു.

കക്കയുടെ പ്രജനനം നടക്കുന്ന ഫെബ്രുവരി മുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളില്‍ കായലില്‍നിന്ന് ആഴത്തില്‍ വന്‍തോതില്‍ മണല്‍വാരിയിരുന്നു. ഇതുതുടര്‍ന്നാല്‍ കക്കാ സമ്പത്തിനു വലിയഭീഷണിയാകുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ദേശീയപാതാ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതിനാണ് ഇവിടെനിന്നു മണല്‍വാരിയിരുന്നത്.

വേമ്പനാട്ടുകായലിന്റെ സംഭരണശേഷി വര്‍ധിപ്പിക്കാന്‍ എക്കല്‍ നീക്കണമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ വടക്ക് പെരുമ്പളം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കുഴിച്ചത്. എന്നാല്‍ എക്കല്‍ നീക്കുന്നതിനു പകരം കൂടിയ ശേഷിയുള്ള സക്ഷന്‍ ഡ്രജര്‍ ഉപയോഗിച്ച് മണലും വാരി കരക്കിട്ടു. ഇതിലെ എക്കല്‍ വീണ്ടും ഒലിച്ച് കായലില്‍ വീഴുകയും ചെയ്തു. തണ്ണീര്‍മുക്കം ബണ്ടിന്റെ വടക്ക് ലവണാംശം കൂടുതലുള്ള പ്രദേശമായതിനാലും ഇവിടേക്ക് മൂവാറ്റുപുഴയാറില്‍ നിന്നുള്‍പ്പെടെയുള്ള ശുദ്ധജലം എത്തുന്നതിനാലും കക്കകള്‍ക്ക് പ്രജനനത്തിനു പറ്റിയ കക്ക ചെറ്റകള്‍(ക്ലാംസ് ബെഡ്) ഇവിടെ ധാരാളമുണ്ട്.

ബണ്ടിന്റെ തെക്കുഭാഗത്ത് ലവണാംശം കുറവായതിനാല്‍ വടക്കുഭാഗത്തേക്കാള്‍ 20 ശതമാനം കുറവാണ് കക്ക ഉത്പാദനം. കായലില്‍ ഇനിയും ആഴത്തില്‍ മണല്‍ വാരിയാല്‍ കടല്‍ജലം കയറി ലവണാംശം കൂടുമെന്നും കക്കകളുടെ പ്രജനനം തീരെ ഇല്ലാതായി അവയ്‌ക്കും നെല്‍ക്കൃഷിക്കും ദോഷകരമാകുമെന്നും ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പദ്മകുമാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Tags:
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷന്‍ എന്നു മതി, ‘ട്രാന്‍സ്ജെന്‍ഡര്‍ പുരുഷന്‍’ എന്ന വിശേഷണം ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Keralam

ടാര്‍ മിക്‌സിംഗ് പ്ലാന്റില്‍ നിന്നുള്ള പുക ശ്വസിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമെന്ന് ആരോപണം

India

മതത്തിന്റെ പേരിലുള്ള മൃഗബലി തടയണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി

Keralam

സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ വീട്ടമ്മ മരിച്ചത് ശസ്ത്രക്രിയയിലെ പിഴവ് മൂലമെന്ന് ആരോപണം

World

‘ജയിലിൽ വെച്ച് അദ്ദേഹം കൊല്ലപ്പെടും’: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ കടുത്ത പീഡനമെന്ന് മക്കളുടെ ആരോപണം

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ, ജെയ്‌ഷെ ഭീകരർക്ക് സഹായം നൽകിയ കേസ് ; അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ

ട്രംപ്, ഷീ ജിന്‍പിങ്ങ്, പുടിന്‍ എന്നിവര്‍ ചൈനയിലെ ഷെന്‍സെനില്‍ കണ്ടുമുട്ടിയപ്പോള്‍

റഷ്യ-ഉക്രൈന്‍ യുദ്ധം തീരുമോ ട്രംപും പുടിനും ഷീജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

വിവാഹത്തിന് വരൻ അബ്ദുൾ കലാം എത്തിയത് ജെസിബിയിൽ ; പ്രചോദനം യോഗി ആദിത്യനാഥിന്റെ ‘ബുൾഡോസർ മോഡൽ’

മഹാരാഷ്‌ട്രയിൽ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ഉപയോഗിക്കുന്നതിന് പുതിയ കർശന നിയന്ത്രണങ്ങൾ : 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒറ്റയ്‌ക്ക് പ്രവേശനമില്ല

6 മാസത്തെ യുഡിഎഫ് ഭരണം അഴിമതിയുടെയും ജനവിരുദ്ധതയുടെയും യുവജനവഞ്ചനയുടെയും നേര്‍ചിത്രം -എസ് സുരേഷ്

ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ നിരന്തരമായ ശ്രമം: കൊളംബിയ സർവകലാശാലയിലെ പ്രസംഗത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കമുണ്ടായതില്‍ അഭിമാനമെന്ന് വി ഡി സതീശന്‍

പി എസ് സി ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിനും ഒരെണ്ണം മുസ്ലീം ലീഗിനും

ഏക്നാഥ് ഷിന്‍ഡെ വിഭാഗം ശിവസേനാ പ്രവര്‍ത്തകര്‍ സോണിയയുടെ ആത്മകഥയിലെ ആര്‍എസ്എസിനെയും സവര്‍ക്കറെയും കുറിച്ചുള്ള വിവാദപേജുകള്‍ കീറിയെറിയുന്നു (ഇടത്ത്) സോണിയ ആത്മകഥയ്ക്കൊപ്പം (വലത്ത്)

സവർക്കര്‍ മാപ്പെഴുതിയെന്നും ബ്രിട്ടീഷുകാര്‍ക്ക് വിവരങ്ങള്‍ നല‍്കുന്നവരായി ആര്‍എസ്എസ് പ്രവര്‍ത്തിച്ചെന്നും സോണിയ..പുസ്തകം കീറി ശിവസേന

കാലടി സര്‍വകലാശാല: തിങ്കളാഴ്ച വിധി പറയുമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.