
കോഴിക്കോട് : ജനാധിപത്യപരമായി അധികാരത്തിലേറിയ മോദിയെയും അമിത് ഷായെയും താഴെയിറക്കാനുള്ള സമരമാണ് തങ്ങൾ നടത്തുന്നതെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ സംഘടിപ്പിച്ച ‘ജന്തർമന്തർ’ സമരത്തിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ് .
ഭരണമാറ്റത്തിനുവേണ്ടിയുള്ള സമരവും മറ്റും ഇനി യു.പി.യിൽനിന്ന് ആരംഭിക്കാൻപോവുകയാണ്. പതുക്കെപ്പതുക്കെ മോദിയെയും അമിത് ഷായെയും തങ്ങൾ താഴെയിറക്കുമെന്നാണ് പ്രകാശ് രാജിന്റെ വാദം. ജന്തർമന്തറിൽ നിങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ കോഴിക്കോട് ബീച്ച് ജന്തർമന്തറായി. ഞങ്ങളുടെ വീടുകൾ ജന്തർമന്തറുകളാവും. പ്രധാനമന്ത്രിയെയും, മന്ത്രിമാരെയും ജയിലിലാക്കും എന്നൊക്കെയും പ്രകാശ് രാജ് പറയുന്നുണ്ട്.