പത്തനംതിട്ട: ആവശ്യത്തിന് ബസുകള് ഇല്ലാതിരുന്നതിനെ തുടര്ന്ന് ശബരിമല തീര്ത്ഥാടകര്ക്ക് ആശ്രയമായത് പൊലീസ് ബസുകള്. കെഎസ്ആര്ടിസി ബസുകള് കുറവായതിനാല് എസ്പി ആര് ആനന്ദ് ഇടപെട്ടാണ് പൊലീസ് ബസില് ശബരിമല തീര്ഥാടകര്ക്ക് യാത്രാ സൗകര്യം ഒരുക്കിയത്.
പമ്പ-ചാലക്കയം റോഡിലെ നിര്മാണപ്രവൃത്തികളാണ് നിലയ്ക്കല്-പമ്പ റൂട്ടിലെ കെഎസ്ആര്ടിസി സര്വീസുകളെ ബാധിച്ചത്. റോഡ് പണി കാരണം നിലയ്ക്കല്-പമ്പ സര്വീസിന് മതിയായ കെഎസ്ആര്ടിസി ബസുകള് ഉണ്ടായില്ല. ഇതോടെയാണ് പൊലീസ് ബസില് തീര്ഥാടകര്ക്ക് യാത്രാസൗകര്യം ഒരുക്കിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്.
കൂടുതല് ബസുകള് എത്തിക്കണമെന്ന് പൊലീസ് കെഎസ്ആര്ടിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി ഉണ്ടാകുമെന്ന് കെഎസ്ആര്ടിസി വ്യക്തമാക്കി.
അതിനിടെ,പമ്പ-ചാലക്കയം റോഡ് നിര്മാണം താത്കാലം നിര്ത്തി.ശബരിമല പാതയില് ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് റോഡ് പണി താത്കാലം നിര്ത്തിവെയ്ക്കാന് തീരുമാനിച്ചത്.
















