India

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

സെലിബ്രിറ്റികളോടും പൊലീസിനോടും സൈനികരോടും തെരുവില്‍ കലാപത്തിനിറങ്ങാന്‍ യൂട്യൂബര്‍ ധ്രുവ് റാഠി തന്‍റെ ഏറ്റവും പുതിയ വീഡിയോയില്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങള്‍ പുറത്തുവന്നത്. .

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി :ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍. സെലിബ്രിറ്റികളോടും പൊലീസിനോടും സൈനികരോടും തെരുവില്‍ കലാപത്തിനിറങ്ങാന്‍ യൂട്യൂബര്‍ ധ്രുവ് റാഠി തന്റെ ഏറ്റവും പുതിയ വീഡിയോയില്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങള്‍ പുറത്തുവന്നത്. .

രാജ്യം വലിയ നേട്ടങ്ങിലേക്ക് കുതിക്കുകയാണ്. അതിനിടെ രാജ്യത്തെ നശിപ്പിക്കാന്‍ നടക്കുന്ന ഇത്തരം ശ്രമങ്ങളെ തടയണമെന്ന് റിട്ട. എയര്‍മാര്‍ഷല്‍ സഞ്ജീവ് കപൂര്‍ പറഞ്ഞു.

ഇന്ത്യന്‍ ആര്‍മി ഇതുവരെ സമരം ചെയ്തിട്ടില്ല. ഇത്തരം സമരങ്ങള്‍ക്കൊന്നും ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ രംഗത്തുവരില്ല. അത്തരം വിചാരം മൂഢമാണെന്നും മേജര്‍ ജനറല്‍ ബിപില്‍ ബക്ഷി. പ്രതികരിച്ചു.

രാജ്യത്ത് കലാപത്തിന് ഒരു സിജെപി പോലെ ഒരു പാര്‍ട്ടി ആഹ്വാനം ചെയ്യുന്നത് അമ്പരപ്പിക്കുന്നുവെന്നാണ് റിട്ട. ലഫ്റ്റ്ന്‍റ് ജനറല്‍ വിഷ്ണുകാന്ത് ചതുര്‍വേദിയുടെ പ്രതികരണം. ആര്‍മി ഉദ്യോഗസ്ഥര്‍ രാജ്യത്തിന് വേണ്ടി ജീവിക്കാനും മരിക്കാനും ഉള്ളവരാണെന്നും അല്ലാതെ ആ രാജ്യം ഭരിക്കുന്ന സര്‍ക്കാരിനെതിരെ കലാപത്തിനുള്ളവരല്ല. തെരഞ്ഞടുപ്പിലൂടെ അധികാരത്തിലേറിയ ഒരു സര്‍ക്കാരിനെ ഇങ്ങിനെ കൈകാര്യം ചെയ്യുന്നത് നല്ലതല്ലെന്നും വിഷ്ണുകാന്ത് ചതുര്‍വേദി അഭിപ്രായപ്പെട്ടു.

Recent Posts