
തിരുവനന്തപുരം : സര്ക്കാര് ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും സന്തോഷ വാര്ത്ത.രണ്ട് ശതമാനം ഡി എ / ഡി ആര് അനുവദിച്ചു.
നവംബര് 1 ന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെന്ഷനോടും ഒപ്പം 2 ശതമാനം ഡി എ / ഡി ആര് കൂടി ലഭിക്കും.
96 കോടി രൂപയാണ് 2 ശതമാനം ഡി എ / ഡിആര് അനുവദിക്കുന്നതിലൂടെ പ്രതിമാസം അധിക ചെലവായി വരുന്നത്. ഡി എ 37 ശതമാനമാകും.