
ന്യൂദല്ഹി: ദല്ഹിയിലെ സിജെപി,ഇടത് പക്ഷ സമരത്തിനിടയില് വ്യാജമാധ്യമപ്രവര്ത്തകയായ ഇടത് പക്ഷ വിദ്യാര്ത്ഥിനിയെ പിടികൂടി യഥാര്ത്ഥ മാധ്യമപ്രവര്ത്തകര്. ഇപ്പോള് ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ വൈറലായി പ്രചരിക്കുകയാണ്.
Man this video should go viral.. amazing work by the reporter #CJPFlopShow #CJPProtest #RahulGandhi pic.twitter.com/sHgYMqbbz8
— R S 🇮🇳🇮🇳 (@rs_rajender) October 17, 2026
ഇതില് മാധ്യമപ്രവകര്ത്തക എന്ന വ്യാജേന മൈക്കുമായി എത്തുന്ന പെണ്കുട്ടിയോട് പ്രസ് കാര്ഡ് ചോദിക്കുമ്പോള് അവരുടെ കയ്യില് യാതൊന്നുമില്ല. അതേക്കുറിച്ച് മുഖ്യധാരാ മാധ്യമപ്രവര്ത്തകര് ചോദിച്ചതോടെ ഈ പെണ്കുട്ടി അവരുടെ നേരെ കാര്ക്കിച്ച് തുപ്പുന്നത് ഈ വീഡിയോയില് കാണാം.
പക്ഷെ മുഖ്യധാരാ മാധ്യമപ്രവര്ത്തകര് ഒറ്റക്കെട്ടായി ഇവരെ നേരിട്ടതോടെ ഇവര് ഓടി രക്ഷപ്പെടുകയായിരുന്നു. ദല്ഹിയിലെ ജെഎന്യു ഉള്പ്പെടെ പഠിക്കുന്ന ഇടതുപക്ഷ വിദ്യാര്ത്ഥികള് മോദി സര്ക്കാരിനെതിരായ കണ്ടന്റ് ക്രിയേഷന് വേണ്ടി മൊബൈലുമായി വ്യാപകമായി ഇറങ്ങിയിരിക്കുകയാണ്. ഇവരുടെ ലക്ഷ്യം സിജെപിയ്ക്ക് അനുകൂലമായ കണ്ടന്റുകള് സൃഷ്ടിക്കലാണ്. പക്ഷെ ഇവര് നിരവധി വ്യാജ കണ്ടന്റുകളും സൃഷ്ടിക്കുകയാണ്. മോദി സര്ക്കാരിനെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള കണ്ടന്റുകളാണ് ഇവ.
കഴിഞ്ഞ തവണ സിജെപി പ്രവര്ത്തകര് പല മുഖ്യധാരാ മാധ്യമപ്രവര്ത്തകരെയും ഗോഡി മീഡിയ (മോദിയുടെ മീഡിയ) എന്ന് പരിഹസിച്ച് മര്ദ്ദിച്ച സംഭവം ഉണ്ടായി. എന്നാല് ഇത്തവണ മുഖ്യധാരാമാധ്യമങ്ങള് സിജെപിയ്ക്കെതിരെ ശക്തമായ നിലപാടിലാണ്.
കഴിഞ്ഞ ദിവസം സിജെപി നേതാവ് അഭിജിത് ദീപ്കെ, നക്സലൈറ്റ് വിദ്യാര്ത്ഥി സംഘടനാനേതാവ് നേഹ ബോറ, സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് എന്നിവര് നടത്തിയ വാര്ത്താസമ്മേളനത്തില് അര്ണബ് ഗോസ്വാമിയുടെ ടിവി ചാനലായ റിപ്പബ്ലിക് ടിവിയുടെ രണ്ട് യുവാക്കളായ മാധ്യമപ്രവര്ത്തകര് പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാന് നേഹ ബോറ ശ്രമിക്കുന്നു എന്ന് ഇരുവരും പരസ്യമായി വിളിച്ചുപറയുകയായിരുന്നു. ബംഗ്ലാദേശില് വോട്ടെടുപ്പിലൂടെ അധികാരത്തില് കയറിയ ഷേഖ് ഹസീന സര്ക്കാരിനെ അട്ടിമറിച്ച വിദ്യാര്ത്ഥികലാപത്തിന് നേതൃത്വം നല്കിയ വിദ്യാര്ത്ഥി നേതാവ് തങ്ങള്ക്ക് സമരത്തില് പ്രചോദനമാണെന്ന നേഹ ബോറയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഈ യുവ ജേണലിസ്റ്റുകള് വേദിയില് പ്രശ്നമുണ്ടാക്കിയത്.