Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : അഴിമതിക്കേസിലെ പ്രതിയായ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രാജി വെയ്‌ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ചിന് നേര്‍ക്കുണ്ടായ പൊലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. മുന്നറിയിപ്പില്ലാതെ പൊലീസ് നടത്തിയ കണ്ണീര്‍ വാതക പ്രയോഗത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതിയുടെ കൈക്ക് ഗുരുതര പരിക്കേറ്റു.കണ്ണീര്‍ വാതക ഷെല്‍ പൊട്ടി വിരലില്‍ നിന്നും മാംസ ഭാഗങ്ങള്‍ അടര്‍ന്നു പോയതിനെ തുടര്‍ന്ന് അദീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്‍കി. യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് ചൂണ്ടിക്കല്‍ ഹരിയുടെ കാലിന്റെ ലിഗമെന്റിന് തകരാറുണ്ടായി.നിരവധി വനിതാ പ്രവര്‍ത്തകര്‍ കണ്ണീര്‍ വാതക ഷെല്‍ പൊട്ടിയതിനെ തുടര്‍ന്ന് തളര്‍ന്ന് വീണു. മുപ്പതോളം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ആണ്.

. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി സുധീര്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ വി മനുപ്രസാദ് അടക്കമുള്ള നേതാക്കള്‍ ആശുപത്രികളില്‍ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു. പൊലീസ് നടപടിക്കെതിരെ യുവമോര്‍ച്ച ഇന്നും നാളെയും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം നല്‍കി. ജില്ലാ, മണ്ഡല, പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യുവമോര്‍ച്ച – ബിജെപി പ്രവര്‍ത്തകര്‍ പിണറായിയെ സംരക്ഷിക്കുന്ന സതീശന്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടികള്‍ക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.

Recent Posts