
തിരുവനന്തപുരം: ഡല്ഹിയില് ഇപ്പോള് നടന്നുകൊണ്ടിരിക്കുന്നത് രാഹുല് ഗാന്ധിയുടെ താണ്ഡവമാണെന്നും, അമിതമായി മയക്കുമരുന്ന് കഴിച്ച ഒരു വ്യക്തിയെ പോലെയാണ് അദ്ദേഹത്തിന്റെ ഓരോ പെരുമാറ്റവുമെന്നുമുല്ല ആർ ശ്രീലേഖയുടെ പരാമർശത്തിനെതിരെ ഡിജിപിക്ക് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് ഡിജിപിക്ക് പരാതി നൽകിയത്.രാഹുൽ ഗാന്ധിയും മന്ത്രിമാരും പ്ലാസ്റ്റിക് കുപ്പിയെല്ലാം എറിഞ്ഞ് ഡൽഹി മലിനമാക്കുകയാണെന്ന് ശ്രീലേഖ ചൂണ്ടിക്കാട്ടിയിരുന്നു.
രാഹുലിന്റെ പല വിഡിയോയിലും ശ്രീലേഖ പറഞ്ഞതിനെ സാധൂകരിക്കുന്ന തരത്തിലായിരുന്നു പുറത്ത് പ്രചരിച്ചത്. പ്രവർത്തകന്റെ നെഞ്ചിൽ കൈമുട്ട് കൊണ്ട് പ്രഹരികുന്നതും മുന്നേ നടക്കുകയായിരുന്ന കർണാടകം മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ കോളറിന് പിടിച്ചു പുറകോട്ട് വലിച്ച് മാറ്റുന്നതും വൈറലായിരുന്നു.
ശ്രീലേഖയുടെ പ്രസംഗം ഇങ്ങനെ,
‘ യുഡിഎഫ് അധികാരത്തിലെത്തി ഇത്രയും നാളായിട്ടും മന്ത്രിമാർ വിദേശ യാത്രയ്ക്കായി ഖജനാവ് ധൂർത്തടിക്കുമ്പോൾ അങ്ങ് ഡൽഹിയിൽ എംഎൽഎമാരും എംപിമാരും അടക്കമുള്ള ജനപ്രതിനിധികൾ ചേർന്ന് പാറ്റകളോടൊപ്പം ചേർന്ന് പ്രക്ഷോഭം നടത്തുകയാണ്. ഈ എസ്ഐആർ എന്ന് പറയുന്നത് അടുത്തിടെ വന്ന കാര്യമൊന്നുമല്ല. പാറ്റകൾ തെറ്റായ പ്രക്ഷോഭമാണ് മുന്നോട്ടുകൊണ്ടുവന്നിരിക്കുന്നത്. നമ്മുടെ ഭാരതം ജനാധിപത്യരാജ്യമായത് എന്നുമുതലാണോ അന്നുമുതലുള്ള കാര്യമാണ് വോട്ടർ പട്ടിക പുതുക്കലെന്ന് പറയുന്നത്.
എല്ലാ പത്ത് വർഷം കൂടുമ്പോഴും നടക്കാറുള്ള പ്രക്രിയ കൂടിയാണ്. ഇന്റൻസീവ് റിവിഷൻ ആയിരുന്നുവെന്നത് ശരിയാണ്. അനേകം നുഴഞ്ഞുകയറ്റക്കാരുള്ളത് തന്നെയാണ് അതിന് കാരണം.ഗ്യാനേഷ് കുമാറിനോട് യഥാർത്ഥത്തിൽ നന്ദി പറയുകയാണ് വേണ്ടത്. എൽഡിഎഫ് ഭരിക്കുന്ന കാലത്തെ കേരളത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ചുമതലയുള്ളവർ കൂടിയാണ് ഇക്കാര്യങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയത്. എന്നിട്ടിപ്പോൾ ഇങ്ങനെ പാറ്റകളോടൊപ്പം പ്രക്ഷോഭം നടത്താൻ നാണമില്ലേ? അവരോടൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണ്. എന്താണ് അദ്ദേഹം അവിടെ കാണിക്കുന്നത്. മയക്കുമരുന്ന് അമിതമായ അളവിൽ കഴിച്ച ഒരാൾ പെരുമാറുന്നത് പോലെയാണ് പെരുമാറ്റം.