കണ്ണൂര്:ഘടക കക്ഷികളോട് നല്ല രീതിയില് പെരുമാറാന് പോലും ചില സിപിഎം നേതാക്കള് തയാറാകുന്നില്ലെന്ന് എഐവൈഎഫ്.ചിലയിടങ്ങളില് യൂത്ത് കോണ്ഗ്രസുകാരേക്കാള് ശത്രുതയോടെ എഐവൈഎഫ് പ്രവര്ത്തകരെ ഡിവൈഎഫ്ഐ നേരിടുന്നു.ക്യാമ്പസുകളില് എസ്എഫ്ഐ തനിച്ച് മത്സരിക്കുന്നു .എഐവൈഎഫ് കണ്ണൂര് ജില്ലാ സമ്മേളനത്തില് ആണ് സിപിഎമ്മിനും ഡിവൈഎഫ്ഐക്കുമെതിരെ വിമര്ശനം.
കണ്ണൂര് ജില്ലയില് എല്ഡിഎഫ് സംവിധാനം ദുര്ബലമാണ്. പി എം ശ്രീയില് ഒപ്പിട്ടത് തിരിച്ചടിയായി എന്നും ഇത് മൂലം പദ്ധതിയെ എതിര്ക്കാന് പോലും കഴിയാത്ത സ്ഥിതിയായി.പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോല്വിക്ക് കാരണം സ്ഥാനാര്ത്ഥി നിര്ണായത്തിലെ പിഴവെന്നും പ്രതിനിധികള് വിമര്ശിച്ചു.
















