Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പ്രസ്താവനകള്‍ക്കപ്പുറം ഫലത്തില്‍ പിണറായിയെ കൈവിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടതോടെ വലിയ പ്രതിരോധത്തിനൊന്നും സ്‌കോപ്പില്ലെന്ന തിരിച്ചറിവിലാണ് പാര്‍ട്ടി. നിരന്തരം പ്രസ്താവനകളും സെമിനാറുകളുമൊക്കെ സംഘടിപ്പിച്ച് പ്രതിഷേധിക്കുന്നുവെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തുന്നത്.
അതിന്‌റെ ഭാഗമായി ഇഡിക്കെതിരെ നാളെയും മറ്റന്നാളുമായി രണ്ട് സെമിനാറുകള്‍ സംഘടിപ്പിക്കാനാണ് നീക്കം. തിരുവനന്തപുരത്തും കോഴിക്കോടുമായാണ് സെമിനാര്‍ സംഘടിപ്പിക്കുക. സെമിനാറില്‍ ഇഡിയെ തുറന്നു കാട്ടുമെന്നാണ് ഗോവിന്ദന്‌റെ അവകാശവാദം.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിധി ദുരുപയോഗം ചെയ്ത് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസില്‍ കുടുക്കാനാണ് നീക്കം നടക്കുന്നതെന്ന് ഗോവിന്ദന്‍ ആരോപിച്ചു. ഇഡിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Recent Posts