News

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ജന്തര്‍മന്തര്‍ സമരം ചെയ്യാന്‍ പാടില്ലാത്ത പ്രദേശമെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും അനധികൃതമായി അവിടെ കടന്നുകയറി സമരം ചെയ്യാന്‍ മുതിര്‍ന്ന സിജെപി നേതാക്കളായ സൗരവ്ദാസിനെയും അശുതോഷ് റാങ്കയെയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ചതിനാല്‍ ഇവരെ കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചിട്ടില്ല.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ജന്തര്‍മന്തര്‍ സമരം ചെയ്യാന്‍ പാടില്ലാത്ത പ്രദേശമെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും അനധികൃതമായി അവിടെ കടന്നുകയറി സമരം ചെയ്യാന്‍ മുതിര്‍ന്ന സിജെപി നേതാക്കളായ സൗരവ്ദാസിനെയും അശുതോഷ് റാങ്കയെയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ചതിനാല്‍ ഇവരെ കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചിട്ടില്ല.

ജന്തര്‍മന്തര്‍ അടച്ചിട്ടിരിക്കുകയാണെങ്കിലും അതിലെ ഒരു ഗേറ്റ് ചാടിക്കടന്നതാണ് ചൊവ്വാഴ്ച സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും നേതൃത്വത്തിലുള്ള ഒരു ചെറിയ സംഘം പ്രവര്‍ത്തകര്‍ ജന്തര്‍മന്തറില്‍ എത്തിയത്. ഉടനെ തന്നെ പൊലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ ഇത്തവണ അറസ്റ്റ് ചെയ്തയുടന്‍ ഇവരെ വിട്ടയച്ചിട്ടില്ല.

തങ്ങളുടെ അഭിഭാഷകരെ കാണാന്‍ ദല്‍ഹി പൊലീസ് അനുവദിക്കില്ലെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. സമരപ്രദേശമല്ലെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും അത് പാലിക്കാതെ നിയമം ലംഘിച്ച് സമരം ചെയ്തതിനാലാണ് വിട്ടയയ്‌ക്കാത്തതെന്ന് പറയപ്പെടുന്നു.

Recent Posts