Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:നഗരത്തിലെ കരമനയിലുളള കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു. 2017 ല്‍ ജയമാധവന്‍ നായര്‍ മരിച്ച സംഭവത്തില്‍ വര്‍ഷങ്ങളുടെ നിഗൂഢതകള്‍ക്കൊടുവില്‍ കുടുംബത്തിലെ കാര്യസ്ഥനായ രവീന്ദ്രന്‍ നായരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോടികളുടെ സ്വത്തുളള കൂടം കുടുംബത്തില്‍ വിവിധ കാലങ്ങളിലായി ദുരൂഹ സാഹചര്യത്തില്‍ ഏഴ് പേര്‍ മരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. മുഖ്യപ്രതിയായ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്കൊപ്പം അനില്‍, സാജു എന്നിവരും കൊലപാതകത്തില്‍ പങ്കാളികളാണെന്ന് പൊലീസ് അറിയിച്ചു.രവീന്ദ്രന്‍ നായരെ ബ്രെയിന്‍ മാപ്പിംഗിന് വിധേയനാക്കിയതാണ് അന്വേഷണത്തില്‍ വഴിത്തിരവായത്.

സ്വത്ത് മുഴുവന്‍ കൈവശപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് ജയമാധവന്‍ നായരെ അതിക്രൂരമായി കൊലപ്പെടുത്തിയത്.തല ചുമരില്‍ ഇടിച്ചും കടിച്ചും പരിക്കേല്‍പ്പിച്ചപ്പോള്‍ ഗുരുതര അവസ്ഥയിലായ ജയമാധവന്‍ നായരെ അടുത്ത ദിവസമാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും ജയമാധവന്‍ നായര്‍ മരിച്ചു.

സ്വത്ത് തട്ടിയെടുക്കുന്നതിനായി കൂടം കുടുംബത്തിലെ അംഗങ്ങളെ ഓരോരുത്തരെയായി വളരെ ആസൂത്രിതമായി ഇല്ലായ്‌മ ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.പിടിയിലായ രവീന്ദ്രന്‍ നായര്‍ക്കെതിരെ ശക്തമായ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം.

 

Recent Posts