India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അന്തരിച്ച അമ്മ ഹീരാബെൻ മോദിയ്‌ക്കെതിരെയും തരം താഴ്ന്ന വാക്കുകൾ ഉപയോഗിച്ച് ‘കോക്രോച്ച് ജനതാ പാർട്ടി’ നേതാവും സഹ-കൺവീനറുമായ അശുതോഷ് രങ്ക .പൊതുജനമധ്യത്തിൽ സ്വയം മഹാനായി ചിത്രീകരിക്കാൻ വേണ്ടി മാത്രമാണ് മാതാവിന്റെ മരണത്തെ ‘പ്രദർശന’മാക്കി മാറ്റിയതെന്ന ഗുരുതരമായ ആരോപണമാണ് അശുതോഷ് രങ്ക ഉന്നയിച്ചത് . പ്രതിഷേധത്തിന്റെ പേരിൽ വ്യക്തിപരമായ രീതിയിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.

ഇന്ന് നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് ഹീരാബെൻ മോദിയുടെ സംസ്ക്കാര ചടങ്ങുകളെ പോലും ആയുധമാക്കി മാറ്റാൻ പാറ്റാ പാർട്ടി ശ്രമിച്ചത്. പ്രധാനമന്ത്രി മോദിക്കെതിരെയും അദ്ദേഹത്തിന്റെ മാതാവിനെതിരെയും അധിക്ഷേപകരമായ പരാമർശങ്ങൾ സിജെപിയുടെ ജൂലൈ മാസത്തെ പ്രതിഷേധത്തിലും ഉയർന്നിരുന്നു.

പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള അധിക്ഷേപകരമായ വ്യക്തിപരമായ ആക്രമണങ്ങൾ സിജെപി ഉന്നയിക്കുന്നത് ഇതാദ്യമല്ല. ജൂലൈയിൽ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ, ജന്തർ മന്തറിലെ സമരക്കാർ പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനെയും ലക്ഷ്യമാക്കി ക്യാമറയ്‌ക്ക് മുന്നിൽ അശ്ലീലവും അധിക്ഷേപകരവുമായ വാക്കുകൾ ആവർത്തിച്ച് ഉപയോഗിച്ചിരുന്നു.

ഇത്തരം പരാമർശത്തിൽ, സ്മൃതി സിംഗ് എന്ന സ്ത്രീ നൽകിയ പരാതിയിൽ നോയിഡയിലെ എക്സ്പ്രസ്‌വേ പോലീസ് സ്റ്റേഷനിൽ രുചിക സിംഗ് എന്ന 25-കാരിക്കെതിരെ ‘സീറോ എഫ്‌ഐആർ’ (Zero FIR) രജിസ്റ്റർ ചെയ്തു. പ്രധാനമന്ത്രിക്കെതിരെ അങ്ങേയറ്റം മോശവും അധിക്ഷേപകരവുമായ ഭാഷ പ്രയോഗിച്ചതിനും പൊതുജനമധ്യത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ പ്രേരിപ്പിച്ചതിനും ഭാരതീയ ന്യായ സംഹിത, 2023-ലെ 352, 353(1), 356(1) വകുപ്പുകൾ പ്രകാരം സിങ്ങിനെതിരെ കേസെടുത്തിരുന്നു.

 

Recent Posts