India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

പല നേതാക്കളുടെയും പ്രലോഭനത്തില്‍പ്പെട്ടാണ് എട്ടും പൊട്ടും തിരിയാത്ത ഒട്ടേറെ കൗമാരക്കാര്‍ ജന്തര്‍മന്തര്‍ സമരത്തിനെത്തിയിരിക്കുന്നത്. കുട്ടികളുടെ അറിവില്ലായ്മ വെളിപ്പെടുത്തുന്ന ഒരു വീഡിയോ ശ്രദ്ധേയമാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: പല നേതാക്കളുടെയും പ്രലോഭനത്തില്‍പ്പെട്ടാണ് എട്ടും പൊട്ടും തിരിയാത്ത ഒട്ടേറെ കൗമാരക്കാര്‍ ജന്തര്‍മന്തര്‍ സമരത്തിനെത്തിയിരിക്കുന്നത്. കുട്ടികളുടെ അറിവില്ലായ്‌മ വെളിപ്പെടുത്തുന്ന ഒരു വീഡിയോ ശ്രദ്ധേയമാണ്.

ഒരു യൂട്യൂബര്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയോട് ചോദിക്കുന്നു:”നിങ്ങള്‍ പുറത്താക്കണമെന്ന് പറയുന്ന ഗ്യാനേഷ് കുമാറുണ്ടല്ലോ, ആരാണ് ആ ഗ്യാനേഷ് കുമാര്‍ എന്നറിയാമോ? പെണ്‍കുട്ടി പറയുന്ന ഉത്തരം മുഖ്യമന്ത്രിയെന്നാണ്. അത് തെറ്റാണെന്ന് തോന്നിയതുകൊണ്ട് മറ്റ് പല ഉത്തരങ്ങളും മാറി മാറിപ്പറയുന്നു. ഓര്‍ക്കണം,ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് ഗ്യാനേഷ് കുമാര്‍ രാജിവെയ്‌ക്കണമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ പെണ്‍കുട്ടിയാണിത്.

ഇതുപോലുള്ള കുട്ടികള്‍ സമരത്തിനെത്തുന്നത് പല തരം പ്രലോഭനത്തില്‍പ്പെട്ടിട്ടാണ്. ചിലപ്പോള്‍ വിദ്യാര്‍ത്ഥിസംഘടനാനേതാക്കളുടെ പ്രലോഭനത്തിനും നിര്‍ബന്ധത്തിനും വഴങ്ങിയാണ് അധികം കുട്ടികളും സമരത്തിനെത്തുന്നത്.

Recent Posts