Kerala

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍: ചാലക്കുടിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍. എമില്‍ഡ(22) യെ ആണ് ഭര്‍ത്താവ് പോട്ട സ്വദേശി അഫ്‌സലിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരിയാരം സ്വദേശിനിയാണ് എമില്‍ഡ.ഈമാസം ആറിനാണ് എമില്‍ഡയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.

അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തത്. രണ്ടുവര്‍ഷം മുമ്പായിരുന്നു എമില്‍ഡയുടെയും അഫ്‌സലിന്റെയും വിവാഹം. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു.

 

Recent Posts