Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍: വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കുന്നംകുളത്ത് ആണ് സംഭവം.കുന്നംകുളം പോര്‍ക്കളങ്ങാട് സ്വദേശി ഡാനിയേല്‍ (23) ആണ് പൊലിസ് പിടിയിലായത്.

തൃശൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖിന് ലഭിച്ച രഹസ്യവിവരം കണക്കിലെടുത്ത് ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള തൂഫാന്‍ സ്ട്രൈക്ക് റെയ്ഡിനിടയിലാണ് പ്രതി അറസ്റ്റിലായത്. കുന്നംകുളം സബ് ഇന്‍സ്പെക്ടറും ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് നിയമപ്രകാരമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.

 

Recent Posts