
ന്യൂദല്‍ഹി: രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സി ജെ പി, ആരോപണം കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചുവിടുകയാണ്.രാജ്യത്ത് അടിയന്തരാവസ്ഥയ്‌ക്ക് സമാനമായ സാഹചര്യമാണെന്നാണ് സിജെപിയുടെ ആരോപണം.
ദല്‍ഹിയില്‍ നടക്കുന്നത് പൊലീസ്രാജാണെന്നാണ് ആക്ഷേപം. ‘സമാധാനപരമായി’ പ്രതിഷേധിക്കുന്നവരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നു. മോദി രാജ്യത്തിന് അപമാനമാണെന്നാണ് ആക്ഷേപം.വിമാനത്തില്‍നിന്നും തങ്ങളെ ദല്‍ഹി പൊലീസ് തട്ടിക്കൊണ്ടു പോയെന്നാണ് സിജെപി നേതാവ് അശുതോഷ് റാങ്ക ആരോപിച്ചത്. പ്രതിഷേധം തുടങ്ങിയിട്ടേയുള്ളുവെന്നാണ് ഭീഷണി.
വനിതാ പൊലീസിനെ ഉപയോഗിച്ച് ഫോണ്‍ തട്ടിയെടുത്തെന്നും ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സംശയമുണ്ടെന്നും പാറ്റ പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു.കസ്റ്റഡിയില്‍ അഭിഭാഷകരെ കാണാന്‍ അനുവദിച്ചില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ് പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജി വയ്‌ക്കണം എന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ ഞായറാഴ്ചയും സിജെപിയും ഇടതു സംഘടനകളും കൊണാട്ട് പ്ലേസില്‍ പ്രതിഷേധിക്കുന്നുണ്ട്. ജന്തര്‍ മന്തറില്‍നിന്ന് 200 മീറ്റര്‍ അകലെയാണിത്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളാണ് കൊണാട്ട് പ്ലേസില്‍ പ്രതിഷേധിച്ചത്.റോഡില്‍ കുത്തിയിരുന്ന് ഗതാഗതം തടസപ്പെടുത്തുന്നവരെ പൊലീസ് നീക്കുമ്പോള്‍ അത് പൊലീസ് അതിക്രമമാണെന്നാണ് ആരോപണം.സി പി ഐ എം എല്ലിന്റെ വിദ്യാര്‍ത്ഥി സംഘടനായ ഐസ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ എത്തിയപ്പോള്‍ തന്നെ കസ്റ്റഡിയിലെടുത്തു. ഇവരുടെ മറ പറ്റി എത്തിയ എസ് ഐ ഒ പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തു.
ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്‌ക്ക് സി തോമസ്, എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് ആദര്‍ശ് എം സജി അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.നേരത്തേ സമരക്കാര്‍ക്ക് പിന്തുണയുമായി എത്തിയ ജോണ്‍ ബ്രിട്ടാസിനെ പൊലീസ് പിടികൂടി വാഹനത്തില്‍ കൊണ്ടു പോയ ശേഷം വിട്ടയച്ചു. എന്നാല്‍ തന്നെ മര്‍ദ്ദിച്ചെന്നാണ് ബ്രിട്ടാസ് പരാതിപ്പെടുന്നത്.
പ്രത്യേക പരിരക്ഷയുളള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ പോലും നീക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ തീര്‍ത്തും രാഷ്‌ട്രീയ ലക്ഷ്യത്തോടെയുളള പ്രതിഷേധങ്ങളാണ് രാജ്യതലസ്ഥാനത്ത് നടക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം രാജ്യത്തും പുറം രാജ്യങ്ങളിലും പൊതുവെ മികച്ച അഭിപ്രായം നേടി മുന്നോട്ട് പോകുന്നത് തങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് മനസിലാക്കി അതിന്റെ അങ്കലാപ്പിലാണ് പ്രതിഷേധക്കാരെ വിവിധ സംഘടനകള്‍ തെരുവിലിറക്കിയിരിക്കുന്നത്. ഇതിന് പിന്നില്‍ അദൃശ്യശക്തിളുണ്ടെന്നും സംശയിക്കുന്നവരുണ്ട്.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ ആരോപിക്കുന്നതെന്നതും കണക്കിലെടുക്കേണ്ടതുണ്ട്.