
ആലപ്പുഴ:സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിന് ഔദ്യോഗികമായി കത്ത് നല്‍കിയിട്ടുണ്ട്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെ ആദ്യ കമമ്യൂണിറ്റി കിച്ചന്‍ അടുത്ത ജനുവരി ഒന്നിന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഇതിന്റെ സ്‌പോണ്‍സറാകുമെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യ മേഖല നിലവില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതെല്ലാം ഒറ്റയടിക്ക് പരിഹരിക്കാനുള്ള അലാവുദീന്റെ അത്ഭുത വിളക്ക് തന്റെ പക്കലില്ല. എന്നാല്‍ ആരോഗ്യ വകുപ്പ് ഒറ്റക്കെട്ടായി നിന്നാല്‍ എല്ലാ പ്രതിസന്ധികളും പരിഹരിക്കാമെന്നും കെ മുരളീധരന്‍ പറഞ്ഞു.