
ന്യൂദൽഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ സിജെപി പ്രതിഷേധം തുടങ്ങുംമുമ്പേ 600 പേരെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ടുകൾ. സിജെപി പ്രതിഷേധത്തിന് മുന്നോടിയായി നടപടികൾ കടുപ്പിക്കുകയാണ് പൊലീസ്. രണ്ട് മണിക്കൂർ മുമ്പ് തന്നെ ദില്ലിയിലേക്ക് എത്തുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു തുടങ്ങി.
200-ലധികം പേർ കസ്റ്റഡിയിലാണെന്നാണ് വിവരം.ഇതിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ വിദ്യാർത്ഥികളോട് സംവദിക്കും. സമര മുഖത്ത് കോൺഗ്രസ് ഇല്ലെന്നതിന്റെ തെളിവാണ് രാഹുലിന്റെ അഭാവം.
ചെന്നൈ ഐലൻഡ് ഗ്രൗണ്ടിൽ നടക്കുന്ന പ്രത്യേക വിദ്യാർത്ഥി സംവാദ പരിപാടിയിൽ പങ്കെടുക്കാനായാണ് രാഹുൽ പോകുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ഇന്ന് ഉച്ചയ്‌ക്ക് 12:45-ന് ചെന്നൈ വിമാനത്താവളത്തിന്റെ ഡൊമെസ്റ്റിക് ടെർമിനൽ 4-ൽ എത്തിച്ചേരുന്ന രാഹുൽ ഗാന്ധിയെ തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയുടെ പ്രമുഖ നേതാക്കൾ ചേർന്ന് സ്വീകരിക്കും. തുടർന്ന് റോഡ് മാർഗ്ഗം ഗിണ്ടിയിലെ സ്റ്റാർ ഹോട്ടലിൽ എത്തുന്ന അദ്ദേഹം അവിടെ വിശ്രമം കഴിഞ്ഞ് വൈകുന്നേരത്തോടെ വിദ്യാർത്ഥി സംവാദ പരിപാടി നടക്കുന്ന ഐലൻഡ് ഗ്രൗണ്ടിലേക്ക് പുറപ്പെടും. പരിപാടിക്ക് ശേഷം രാത്രി 8:30-ഓടെ വിമാനത്താവളത്തിൽ മടങ്ങിയെത്തുന്ന അദ്ദേഹം രാത്രി 9:40-ന്റെ ഫ്ലൈറ്റിൽ ഡൽഹിയിലേക്ക് തിരിക്കും.
സമരവേദിയായ ജന്തർ മന്തറിൽ കടുത്ത പോലീസ് സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
പൊലീസ് മുന്നറിയിപ്പ് അനുസരിച്ച് താഴെ പറയുന്ന പ്രധാന റൂട്ടുകളിൽ ഗതാഗതം കടുപ്പമേറിയതും തടസ്സപ്പെട്ടതുമായിരിക്കും.