India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ വോട്ട് ചോരി പറഞ്ഞ് പൊതുതെരഞ്ഞെടുപ്പ് ഇല്ലാതാക്കിയും കലാപം നടത്തിയും അധികാരത്തില്‍ എത്തിക്കാമെന്ന് സ്വപ്നം കാണുന്ന രാഹുല്‍ ഗാന്ധിയ്ക്ക് രാഷ്ട്രപതിയില്‍ നിന്നും കിട്ടിയത് അസ്സല്‍ തിരിച്ചടി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ വോട്ട് ചോരി പറഞ്ഞ് പൊതുതെരഞ്ഞെടുപ്പ് ഇല്ലാതാക്കിയും കലാപം നടത്തിയും അധികാരത്തില്‍ എത്തിക്കാമെന്ന് സ്വപ്നം കാണുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് രാഷ്‌ട്രപതിയില്‍ നിന്നും കിട്ടിയത് അസ്സല്‍ തിരിച്ചടി. വോട്ട് ചോരിയുടെ പേരില്‍ രാഷ്‌ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയ രാഹുല്‍ ഗാന്ധിയുമായി രാഷ്‌ട്രപതി കൂടിക്കാഴ്ച നടത്തി.

ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും ചേർന്ന് ഗൂഢാലോചന നടത്തി എന്നും 2024-ലെ തിരഞ്ഞെടുപ്പും അട്ടിമറിക്കപ്പെട്ടു; എന്നും പറഞ്ഞ രാഹുല്‍ ഗാന്ധിയോടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് തെളിവുനല്‍കാനായിരുന്നു രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ആവശ്യപ്പെട്ടത്. അത് കാണിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചില്ല. തെളിവുകളുമായി മറ്റൊരിയ്‌ക്കല്‍ വരാമെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധിയും കൂട്ടരും അവിടെ നിന്നും ഇറങ്ങുകയായിരുന്നു.

“തെരഞ്ഞെടുപ്പ് അട്ടിമറി നടത്തിയെന്ന്. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ രാഷ്‌ട്രപതി ഒട്ടും നിഷേധിക്കുകയോ, അതിൽ സംശയം പ്രകടിപ്പിക്കുകയോ, അല്ലെങ്കിൽ എതിർവാദം ഉന്നയിക്കുകയോ ചെയ്തില്ല. അവർ ഞങ്ങളുടെ വാദം സ്വീകരിക്കുകയും, തുടർന്ന് ‘തിരഞ്ഞെടുപ്പ് അട്ടിമറി’യുടെ (election chori) തെളിവുകൾ തനിക്ക് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ‘തിരഞ്ഞെടുപ്പ് അട്ടിമറി’യുടെ തെളിവുകൾക്ക് രാജ്യം മുഴുവൻ സാക്ഷിയാണെന്ന് ഞാൻ മറുപടി നൽകി. ഓരോ സംസ്ഥാനമായി അധികാരം കവർന്നെടുക്കപ്പെട്ടു. 2024-ലെ തിരഞ്ഞെടുപ്പും അട്ടിമറിക്കപ്പെട്ടു; എന്നിട്ടും, അതിനുള്ള തെളിവുകൾ തനിക്ക് സമർപ്പിക്കാനാണ് രാഷ്‌ട്രപതി ആവശ്യപ്പെടുന്നത്”- നിരാശയോടെയുള്ള രാഹുല്‍ഗാന്ധിയുടെ വാക്കുകളായിരുന്നു ഇത്.

Recent Posts