മുംബൈ: അറുപതിലേറെ രാജ്യങ്ങള്‍. നാലായിരത്തോളം പ്രതിനിധികള്‍… ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുനേതൃസമ്മേളനത്തിന് മുംബൈയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ബികെസി ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററാണ് ഡിസം 18, 19, 20 തീയതികളിലായി നടക്കുന്ന സമ്മേളനത്തിന് വേദിയാവുക. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യും.
മൂന്ന് ദിവസത്തെ ആഗോള സംഗമത്തില്‍ നാല്പത്തഞ്ച് സെഷനുകളിലായി 150 പ്രഭാഷകര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. സമ്പദ്വ്യവസ്ഥ, രാഷ്‌ട്രീയം, വിദ്യാഭ്യാസം, യുവ, ഹിന്ദു സംഘടനകള്‍, വനിതകള്‍, മാധ്യമം തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന വിദഗ്ധരും ഇതില്‍ പങ്കാളികളാകുമെന്ന് മുഖ്യ സംഘാടകനായ സ്വാമി വിജ്ഞാനാനന്ദ് പറഞ്ഞു.
















