Kerala

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : ഒപ്പ് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ച് എല്‍ഡിഎഫ് . പ്രതിഷേധത്തിനിടെ നഗരസഭയിലേക്ക് എത്തിയ മേയര്‍ വി വി രാജേഷിനെ പ്രവര്‍ത്തകരും കൗണ്‍സിലര്‍മാരും തടഞ്ഞു. പൊലീസ് ഇടപെട്ടാണ് മേയറെ നഗരസഭയ്‌ക്കുളളിലേക്ക് കയറ്റിയത്.

എല്‍ഡിഎഫിന് ആര്‍ത്തി മൂത്ത് ഭ്രാന്തായതാണെന്ന് വി വി രാജേഷ് പറഞ്ഞു . ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന്. ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന്. ഒരു മുന്‍ മന്ത്രിക്കും ആ അവസ്ഥയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ കാണാനില്ല – വി വി രാജേഷ് പറഞ്ഞു.

സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ട് എല്‍ഡിഎഫ് നല്‍കിയ കത്തില്‍ വ്യാജ ഒപ്പ് ഉണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. ഇതിനിടെ എൽ ഡി എഫുകാർക്കൊപ്പം ചേർന്ന് പ്രശ്നമുണ്ടാക്കാനായി സിപിഐഎം നേതാവ് എം വി ജയരാജന്‍, വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ എന്നിവരുമെത്തി .

Recent Posts