Kerala

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : എസ്എൻഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്ന നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്ന് പി. ജയരാജൻ പറഞ്ഞു.

‘1935-ൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായിരുന്ന സി. കേശവൻ, സർ സി. പിക്കെതിരെ ‘ജന്തുവായ ഹിന്ദു’വെന്ന് പ്രസംഗിച്ചിരുന്നു. നായാടി മുതൽ നമ്പൂതിരിവരെ എന്ന് ബി.ജെ.പി. പറയുമ്പോൾ, നായാടി മുതൽ നസ്രാണിവരെ എന്ന് പറയുന്ന ആളാണ് വെള്ളാപ്പള്ളി.

‘സി. കേശവനിൽനിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരമെത്രയാണെന്ന് ശ്രീനാരായണീയരായ ആളുകളാണ് ചിന്തിക്കേണ്ടത്. ചിന്തിക്കുക തന്നെവേണം. അല്ലെങ്കിൽ ചിന്തിപ്പിക്കണം… അതിനുള്ള ഇടപെടൽ നടത്തണം’ എന്ന് പി. ജയരാജൻ പറഞ്ഞു.