കൊച്ചി: മലയാളികള്‍ക്ക് കനത്ത തിരിച്ചടി നൽകി സ്വർണവില കൂടി, സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഇന്നത്തെ ദിവസം സാധിച്ചേക്കില്ല. വിലയില്‍ വര്‍ധനവ് സംഭവിച്ചിരിക്കുകയാണ്. ഒക്ടോബര്‍ ഒന്‍പതിന് 1,09,680 രൂപയുണ്ടായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് (ഒക്ടോബര്‍ 10) 1,10,520 രൂപ നല്‍കണം. 840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപ കൂടി 13,815 രൂപയുമായി വില.സ്വര്‍ണാഭരണം വാങ്ങാന്‍ ആലോചിക്കുന്നവര്‍ സ്വര്‍ണത്തിന്റെ വില മാത്രം കണക്കാക്കിയാല്‍ പോരാ. ആഭരണത്തിന്റെ രൂപകല്‍പ്പന അനുസരിച്ചുള്ള പണിക്കൂലി, ബാധകമായ നികുതികള്‍, മറ്റ് ബില്ലിങ് ഘടകങ്ങള്‍ എന്നിവയും അന്തിമ തുകയെ സ്വാധീനിക്കും. അതിനാല്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആഭരണത്തിന്റെ ആകെ ചെലവ് മുന്‍കൂട്ടി മനസിലാക്കുന്നത് നല്ലതാണ്.
















