Kerala

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: കളമശ്ശേരിയിൽ സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഐസ്‌ക്രീമിൽ രാസലഹരി കലർത്തി നൽകി പീഡിപ്പിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി ‘അമ്മു’ എന്ന് വിളിക്കുന്ന ശരണ്യ (30) ആണ് തന്നോട് ഏറ്റവും ക്രൂരമായ ലൈംഗിക പീഡനം നടത്തിയതെന്ന് അതിജീവിത പൊലീസിന് മൊഴി നൽകി.

സ്പായിൽ മറ്റ് സ്ത്രീകളുടെ സാന്നിധ്യമുണ്ടെന്ന ധൈര്യത്തിലാണ് യുവതി എത്തിയത്. എന്നാൽ, ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നും, ഈ സമയം മറ്റുള്ളവർ സഹായം നൽകുകയായിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി.

കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിലായിരുന്ന ശരണ്യയെയും സഞ്ജുവിനെയും വയനാട് പുൽപ്പള്ളിയിലെ ഹോട്ടലിൽ നിന്നാണ് പൊലീസ് സംഘം സാഹസികമായി പിടികൂടിയത്. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഈ സ്പായുടെ മറവിൽ വലിയൊരു സംഘമാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

Recent Posts