Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു. പടപ്പേങ്ങാട്ട് സ്വദേശിനി പ്രവീണ മോഹനാണ് (31) ചികിത്സയിലിരിക്കെ മരിച്ചത്.

ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്.തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സ്വയം തീ കൊളുത്തിയത്.

യുവതിയുടെ ശരീരത്തില്‍ 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് വിവരം.എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ഇല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

 

Recent Posts