India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സൗരവ് ദാസ്. ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്നാണ് ഇതിന് സമൂഹമാധ്യമത്തില്‍ പരിഹാസം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

 

ന്യൂദല്‍ഹി: ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സൗരവ് ദാസ്. ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്നാണ് ഇതിന് സമൂഹമാധ്യമത്തില്‍ പരിഹാസം.

നിലവിലുള്ള സംവിധാനം പൂർണ്ണമായും ഇല്ലാതാക്കുന്നത് വരെ തങ്ങൾ സമരം തുടരുമെന്നാണ് സൗരവ്ദാസ് അവകാശപ്പെടുന്നത്.  ട്രെയിൻ, ബസ്, വിമാനം അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗങ്ങളിലൂടെ ഒക്ടോബർ 10-ന് ഡൽഹിയിലെ തെരുവുകളിലേക്ക് കഴിയുന്നത്ര പ്രതിഷേധക്കാരെ എത്തിക്കാൻ സിജെപി (CJP) വക്താവ് സൗരവ് ദാസ് ആഹ്വാനം ചെയ്തിരിക്കുകയാണ്.

സിജെപിയ്‌ക്ക് വേണ്ടി എക്സിലും ഫെയ്സ്ബുക്കിലും ഇന്‍സ്റ്റയിലും എല്ലാം നിരവധി വാര്‍ റൂമുകള്‍ തുറക്കപ്പെട്ടിട്ടുണ്ട്. അര്‍ധസത്യങ്ങളും പെരും നുണകളുമാണ് ഇതിലൂടെ 24 മണിക്കൂറും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു വനിത മാധ്യമപ്രവര്‍ത്തകയെ ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥനായ വിവേക് ഭഗത് അപമര്യാദയായി കൈയേറ്റം ചെയ്തുവെന്ന് സൗരവ് ദാസ് ഉള്‍പ്പെടെ പ്രചരിപ്പിച്ചത് നുണയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഹരിയാനയിലെ പത്താം ക്ലാസ് തോറ്റ നസീം അഹമ്മദ് എന്ന ചെറുപ്പക്കാരന്‍ ആണ്  എഐ ഉപയോഗിച്ച് ഈ  വ്യാജ പോസറ്റ് തയ്യാറാക്കിയതെന്ന് ദല്‍ഹി സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നസീം അഹമ്മദിനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വനിതാ മാധ്യമപ്രവര്‍ത്തകയെ ലൈംഗികച്ചുവയോടെ കയറിപ്പിടിച്ചുവെന്ന പരാതി സിജെപി നേതാക്കള്‍ നല്‍കിയതിനെ തുടര്‍ന്ന് ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. അതിന്റെ അന്തിമറിപ്പോര്‍ട്ട് കൂടി പുറത്തുവന്നാല്‍, പരാതി നുണയെന്ന് തെളിഞ്ഞാല്‍ സിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനാവും. പൊലീസുകാരെ മോശമായി ചിത്രീകരിക്കുന്ന ഒട്ടേറെ വീഡിയോകള്‍ സിജെപി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.

Recent Posts