
തിരുവനന്തപുരം:തൃക്കണ്ണാപുരം വാര്‍ഡിലെ സി പി എമ്മിന്റെ കൗണ്‍സിലര്‍ അജിനെതിരായ കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം.കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍ നല്‍കി പരാതിയിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. കോര്‍പ്പറേഷന് അനുകൂലമായി കോടതി വിധിച്ച 14 സെന്റ് സര്‍ക്കാര്‍ ഭൂമി കൈക്കൂലി വാങ്ങി സ്വകാര്യ വ്യക്തിക്ക് പതിച്ചുനല്‍കിയെന്നാണ് ആരോപണം.
തൃക്കണ്ണാപുരം വാര്‍ഡില്‍ സ്ഥലം വാങ്ങിയ ആളോട് പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു അജിനെതിരെ ആദ്യം പുറത്തുവന്ന ആരോപണം. ഇതിന്റെ ഓഡിയോ അടക്കം പുറത്തുവന്നിരുന്നു. പിന്നാലെ കോര്‍പ്പറേഷന്റെ 14 സെന്റ് ഭൂമി മറിച്ചുവിറ്റതായുള്ള ആരോപണവും തെളിവായി വീഡിയോയും പുറത്തു വന്നതോടെയാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. അജിനെതിരെ ബിജെപി വ്യാപകമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സ്വകാര്യ വ്യക്തികളുടെ കൂടി പരാതികള്‍ പരിഗണിച്ചാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.
എന്നാല്‍, തനിക്കെതിരായ വീഡിയോ എ ഐ നിര്‍മ്മിതമെന്നാണ് അജിന്റെ അവകാശവാദം.