Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍: രാഷ്‌ട്രീയ പ്രേരിതമായി കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതനെ ഹൈക്കോടതി വിട്ടയച്ചപ്പോള്‍ സ്വീകരിക്കാന്‍ എത്തിയ ബി ജെ പി പ്രവര്‍ത്തകര്‍ക്കൊപ്പം കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും.വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സുഗതനെ പ്രവര്‍ത്തകര്‍ ഭാരത് മാതാ കി ജയ് വിളികളോടെയും
കാവി ഷാളണിയിച്ചുമാണ് സ്വീകരിച്ചത്. സുഗതന്റെ ഭാര്യയും മകനും വിയ്യൂര്‍ ജയിലില്‍ എത്തി.

തനിക്കെതിരെയുളളത് രാഷ്‌ട്രീയ കേസാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ജയില്‍ മോചിതനായ സുഗതന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനകീയ സമരത്തില്‍ പങ്കെടുത്തതിനാണ് കേസ് ചുമത്തിയത്. ഒരു പൊലീസുകാരന്‍ വിചാരിച്ചാല്‍ അകത്ത് കിടക്കേണ്ടി വരും എന്നതിന്റെ തെളിവാണിത്.ജനങ്ങള്‍ക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ എന്ന് പറഞ്ഞ സുഗതന്‍ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാറാണെന്നും വ്യക്തമാക്കി.തന്നോടൊപ്പം നിന്ന വീട്ടുകാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ടെന്നും സുഗതന്‍ പറഞ്ഞു. സിപിഎം തന്നെ ഗുണ്ടയാക്കി ചിത്രീകരിച്ചെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, സുഗതനെതിരെയുള്ളത് കള്ളക്കേസാണെന്ന് തെളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം
തൃശൂര്‍: രാഷ്‌ട്രീയ പ്രേരിതമായി കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതനെ ഹൈക്കോടതി വിട്ടയച്ചപ്പോള്‍ സ്വീകരിക്കാന്‍ എത്തിയ ബി ജെ പി പ്രവര്‍ത്തകര്‍ക്കൊപ്പം കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും.വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സുഗതനെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയും ഷാളണിയിച്ചുമാണ് സ്വീകരിച്ചത്. സുഗതന്റെ ഭാര്യയും മകനും വിയ്യൂര്‍ ജയിലില്‍ എത്തി.

തനിക്കെതിരെയുളളത് രാഷ്‌ട്രീയ കേസാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ജയില്‍ മോചിതനായ സുഗതന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനകീയ സമരത്തില്‍ പങ്കെടുത്തതിനാണ് കേസ് ചുമത്തിയത്. ഒരു പൊലീസുകാരന്‍ വിചാരിച്ചാല്‍ അകത്ത് കിടക്കേണ്ടി വരും എന്നതിന്റെ തെളിവാണിത്.ജനങ്ങള്‍ക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ എന്ന് പറഞ്ഞ സുഗതന്‍ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാറാണെന്നും വ്യക്തമാക്കി.തന്നോടൊപ്പം നിന്ന വീട്ടുകാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ടെന്നും സുഗതന്‍ പറഞ്ഞു. സിപിഎം തന്നെ ഗുണ്ടയാക്കി ചിത്രീകരിച്ചെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, സുഗതനെതിരെയുള്ളത് കള്ളക്കേസാണെന്ന് തെളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സിപിഎം രജിസ്റ്റര്‍ ചെയ്ത കേസില്‍ കോണ്‍ഗ്രസും ഒപ്പം കൂടി.ജനാധിപത്യം പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധി ഇതൊന്നും കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Recent Posts