കൊച്ചി:ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എംഡിഎംഎയുമായി എക്സൈസ് പിടിയില്‍.കോട്ടയം സ്വദേശി അരുണ്‍ കെ നായരെ കാക്കനാട് വച്ച് പിടികൂടുകയായിരുന്നു.
ഇയാളില്‍നിന്ന് 38 ഗ്രാം എംഡിഎംഎയും 15 ലക്ഷം രൂപയും കണ്ടെടുത്തു.സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് പ്രതി എംഡിഎംഎ വില്‍പന നടത്തിയിരുന്നത്. കാക്കനാട് കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ചുകാലമായി അരുണ്‍ എംഡിഎംഎ വില്‍പന നടത്തിവരികയായിരുന്നു.സാധാരണ രണ്ട് ദിവസത്തെ ഇടവേളയില്‍ ഏതാണ്ട് 500 ഗ്രാമോളം എംഡിഎംഎ ആണ് ഇയാള്‍ വില്‍ക്കാറുള്ളതെന്നാണ് വിവരം.
ഗ്രാമിന് 3000 രൂപ നിരക്കിലായിരുന്നു വില്‍പന. കാക്കനാട് മേഖലയിലുള്ള ഐടി പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരാണ് ഇയാളുടെ പ്രധാന ഉപഭോക്താക്കള്‍. കോഴിക്കോട് സ്വദേശി ഉബൈദ് ആണ് അരുണ്‍ നായര്‍ക്ക് എംഡിഎംഎ എത്തിച്ചുനല്‍കുന്നതെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
















