തിരുവനന്തപുരം: തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ നീന്തല്‍ മത്സരം നടക്കുന്ന വേദിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിക്കേറ്റ സംഭവത്തില്‍ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസ്.
കായിക മേളയില്‍ വിദ്യാര്‍ഥികള്‍ നേരിടേണ്ടിവന്ന ദുരവസ്ഥയെപ്പറ്റി നിരവധി വാര്‍ത്തകളാണ് വന്നത്. തികഞ്ഞ അനാസ്ഥയാണ് സംഘാടകരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
ചുമതലയുള്ള അധ്യാപകരുടെ ഭാഗത്ത് നിന്നും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ പൊലിസ് മേധാവി, തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ എന്നിവരോടാണ് ബാലാവകാശ സംരക്ഷണ കമ്മിഷന്‍ വിശദീകരണം തേടി.
















