Kerala

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: ശബരിമല പ്രശ്നം ഉണ്ടായപ്പോള്‍ തന്നെ തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രണ്ട് ടേം ഭരിക്കാനായത് പിണറായി വിജയന്റെ കഴിവുകൊണ്ടാണ്. അന്ന് വാഴ്‌ത്തിപ്പാടി. തോറ്റപ്പോള്‍ പിണറായിയെ ചവിട്ടിത്താഴ്‌ത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല എസ്എന്‍ഡിപി യോഗം. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ തര്‍ക്കം അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യ പിണക്കം മാത്രമാണ്. അത് ഹൈക്കമാന്റ് പരിഹരിക്കും. അഭിപ്രായം പറഞ്ഞ് അപഹാസ്യനാകാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സര്‍ക്കാരിന് മാര്‍ക്കിടാനായില്ല. പിണറായിയുടെ ശൈലി മാറ്റണമെന്ന് പറഞ്ഞവര്‍ ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ എടാ, വാടാ എന്നാണ് വിളിക്കുന്നത്. മുഖ്യമന്ത്രി പദം അദ്ദേഹത്തിനുണ്ടെന്ന് സതീശന്‍ മറന്നുപോകുന്നുവെന്നും വെളളാപ്പള്ളി പറഞ്ഞു.

 

Recent Posts